Breaking News

header ads

കെഎസ്ആര്‍ടിസി പാലാ-പാലക്കയം സര്‍വ്വീസ് ആരംഭിക്കുന്നു.

പാലാ: കുടിയേറ്റ പ്രദേശമായ പാലക്കാട് ജില്ലയിലെ പാലക്കയത്തേക്ക് പാലാ ഡിപ്പോയില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കുന്നു. ഡിപ്പോയിലെ പുതിയ ഷോപ്പിംഗ് സെന്റര്‍ ഉദ്ഘാടനത്തിന് എത്തിയ മന്ത്രി ആന്റണി രാജുവിനോട് ജോസ്.കെ.മാണി പാലക്കയത്തേക്ക് സര്‍വ്വീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു .വെള്ളിയാഴ്ച്ച രാവിലെ സര്‍വ്വീസ് ആരംഭിക്കും.

വെളുപ്പിന് 4.40 നാണ് സര്‍വ്വീസ് തുടങ്ങുക. തൊടുപുഴ,തൃശൂര്‍, ചേലക്കര, മണ്ണാര്‍ക്കാട്, കാഞ്ഞിരപ്പുഴ വഴി പാലക്കയത്ത് എത്തും.ഈ സര്‍വ്വീസ് കൂടി ആരംഭിക്കുന്നതോടെ വെളുപ്പിന് 3 മണി മുതല്‍ തൃശൂര്‍ ഭാഗത്തേക്ക് 30 മിനിട്ട് 15 മിനിട്ട് ഇടവേളകളില്‍ തുടര്‍ച്ചയായി സര്‍വ്വീസുകള്‍ ലഭ്യമാണ്. പാലായില്‍ നിന്നും തൊടുപുഴ വഴി വെളുപ്പിനുള്ള മലബാര്‍ സര്‍ വ്വീസ്‌കൂടിയാണ് ഇത്. സമയക്രമം 4.40 ന് പാലായില്‍ നിന്നും തൊടുപുഴ വഴി 8.15ന് തൃശൂരും 11.30 ന് പാലക്കയത്തും എത്തും. തിരികെ 12.15ന് പുറപ്പെട്ട് 4 മണിക്ക് തൃശൂരും 6.45 ന് തൊടുപുഴയും 7.30 ന് പാലായിലും എത്തും. പുതിയ സര്‍വ്വീസ് ആരംഭിച്ച അധികൃതരെ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ ജയ്‌സണ്‍മാന്തോട്ടം അഭിനന്ദിച്ചു.