പാലാ: നഗരത്തില്‍ പുതിയ ജൈവ മാലിന്യ സംസ്‌കാരണ പ്ലാന്റ് തുറന്നു. സര്‍ക്കാര്‍ അംഗീകൃത തുമ്പൂര്‍മൂഴി മോഡല്‍ എയറോബിക്ക് കമ്പോസ്റ്റ് യൂണിറ്റാണ് ഇവിടെ സ്ഥാപിച്ചത്. ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറേക്കര പുതിയ പ്ലാന്റ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ സിജി പ്രസാദ് അദ്ധ്യക്ഷയായിരുന്നു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍, വാര്‍ഡ് കൗണ്‍സിലര്‍ ബിജി ജോജോ , സോഷ്യോ എക്കണോമിക് യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.അര്‍.സജിനി ,.എഞ്ചനീയര്‍ രശ്മി തുടങ്ങിയവര്‍ പ്രസംഗിച്ചു.സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ നീനാ ജോര്‍ജ് ചെറുവള്ളി തോമസ് പീറ്റര്‍, കൗണ്‍സിലര്‍മാരായ ലീനാ സണ്ണി, ആര്‍.സന്ധ്യ , സാവിയോ കാവുകാട്ട് നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോട്ടയം സോഷ്യോ ഇക്കണോമിക് യൂണിറ്റാണ് പ്ലാന്റിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു നല്‍കിയത്. മുഖ്യമായും ടൗണ്‍പ്രദേശത്തെ ജൈവ മാലിന്യങ്ങളാണ് ഇവിടെ സംസ്‌കരിക്കുക. എയറോബിക് കമ്പോസ്റ്റ് സംസ്‌കരണത്തില്‍ വായുസമ്പര്‍ക്കത്തിലൂടെ അഴുകുന്ന മാലിന്യങ്ങള്‍ സംസ്‌കരിച്ച് വളമാക്ക മാറ്റപ്പെടുകയാണ് ചെയ്യുന്നത്. അഞ്ചു ലക്ഷം രൂപ മുടക്കി നഗരത്തിലെ റിവര്‍വ്യുറോഡിനോട് ചേര്‍ന്നാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.നഗരപ്രദേശത്ത് കൂടുതല്‍ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറേക്കരയും ആരോഗ്യസ്ഥിരം സമിതി ചെയര്‍മാന്‍ ബൈജു കൊല്ലം പറമ്പിലും അറിയിച്ചു.ജനറല്‍ ആശുപത്രിയിലും മിനി സിവില്‍ സ്റ്റേഷന്‍ കോംപൗണ്ടിലും അടുത്ത ഘട്ടത്തില്‍ പ്ലാന്റുകള്‍ സ്ഥാപിക്കും. ഇതിനായി നടപടികള്‍ നടന്നുവരുന്നതായും അവര്‍ അറിയിച്ചു.


