പാലാ: മേലുകാവ് സഹകരണബാങ്ക് തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മുഴുവന്‍ പാനലുമായി മത്സരിക്കുന്നു. കേരളത്തില്‍ ആദ്യമായാണ് ഒരു സഹകരണസംഘം തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ പാനലുമായി ആംആദ്മി പാര്‍ട്ടി മത്സര രംഗത്തിറങ്ങുന്നത്. ശനിയാഴ്ച മേലുകാവുമറ്റം സെന്റ് തോമസ് എല്‍.പി. സ്‌കൂളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ സഹകരണ ജനാധിപത്യ മുന്നണിയുമായി എല്‍ഡിഎഫും ഐക്യ ജനാധിപത്യ മുന്നണിയുമായി യുഡിഎഫും മത്സര രംഗത്തുണ്ട്.


