പാലാ: കിഴതടിയൂര്‍ ബാങ്ക് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് യുഡിഎഫ് നേതാക്കള്‍. വ്യാജ അംഗത്വകാര്‍ഡുകളുടെ വിതരണം ഇടതുമുന്നണി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും നിരന്തരം ആവശ്യപ്പെട്ടിട്ടു പോലും വോട്ടേഴ്‌സ് ലിസ്റ്റ് അംഗങ്ങള്‍ക്കു നല്കാന്‍ തയാറാകുന്നില്ലെന്നും നോതാക്കള്‍ ആരോപിച്ചു. യുഡിഎഫ് നിയോജകമണ്ഡലം പ്രസിഡന്റ് സതീഷ് ചൊള്ളാനി, ജോര്‍ജ് പുളിങ്കാട്, ആര്‍.വി.തോമസ്, സന്തോഷ് മണര്‍കാട്ട്, ജോഷി വട്ടക്കുന്നേല്‍, ഷോജി ഗോപി, ടി.ടി എന്നിവര്‍ അറിയിച്ചു.


