Breaking News

header ads

കായികതാരത്തെ അധിക്ഷേപിച്ച സംഭവം: പാലായ്ക്കു വേണ്ടി എം എല്‍ എ ഖേദം പ്രകടിപ്പിച്ചു



പാലാ: പാലായില്‍ വനിതാ കായിക താരത്തെ അവഹേളിച്ച സംഭവത്തില്‍ മാണി സി കാപ്പന്‍ എം എല്‍ എ അപലപിച്ചു. സംഭവത്തില്‍ പാലാ നഗരസഭ സ്വീകരിച്ച നിലപാട് പാലായുടെ പാരമ്പര്യത്തിനു ചേര്‍ന്നതല്ല. ദേശീയ തലത്തിലുള്ള കായികതാരമാണ് അവഹേളിക്കപ്പെട്ടത്. എന്നാല്‍ കായിക താരങ്ങള്‍ തമ്മിലുള്ള പ്രശ്‌നമെന്ന നിലയില്‍ പരാതി ലഘൂകരിക്കാനുള്ള ശ്രമമാണ് നടന്നിട്ടുള്ളത്. പരാതി ഉന്നയിച്ചിരിക്കുന്നത് വനിതാ കായികതാരമാണ്. സ്റ്റേഡിയം മാനേജ്‌മെന്റ് കമ്മിറ്റിയില്‍ നിന്നും ആരോപണ വിധേയനെ പുറത്താക്കാതിരുന്നത് നഗരസഭയുടെ സ്ഥാപിത താത്പര്യമാണ് വെളിവാക്കുന്നത്. അവഹേളിക്കപ്പെട്ട താരത്തോടു ഖേദം പ്രകടിപ്പിക്കാന്‍ പോലും നഗരസഭ തയ്യാറായിട്ടില്ലെന്നതു ദുഃഖകരമാണ്. പാലായില്‍ ഉണ്ടായ ദുരനുഭവത്തിന്റെ പേരില്‍ ദേശീയ കായിക താരത്തോടു പാലായ്ക്കു വേണ്ടി താന്‍ ഖേദം പ്രകടിപ്പിക്കുകയാണെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. ഉണ്ടാവാന്‍ പാടില്ലാത്ത സംഭവമാണ് അരങ്ങേറിയത്. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കും. കേസുമായി ബന്ധപ്പെട്ടു വനിതാ കായിക താരത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തതായും എം എല്‍ എ പറഞ്ഞു.