പാലാ: നഗരസഭയിലെ മൂന്നാനി വാര്‍ഡില്‍ തകര്‍ന്ന ടോയ്ലെറ്റ് പൊളിച്ചുമാറ്റി പുതിയത് സ്ഥാപിക്കുവാനുണ്ടായ കാലതാമസം ആരോപിച്ച് രണ്ട് പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നടന്ന സമരം കഴിഞ്ഞ ഉടനെ പുതിയ ടോയ്‌ലറ്റ് സ്ഥാപിച്ച് നഗരസഭ.
ടോയ്‌ലെറ്റ് സ്ഥാപിക്കുവാനുള്ള നടപടി ഇന്ന് ഉണ്ടെന്ന് കണ്ടുറപ്പിച്ച ശേഷമാണ് പ്രതിപക്ഷം സമരം നടത്തിയതെന്ന് ഭരണപക്ഷം അരോപിച്ചു. നവീന മോഡുലാര്‍ സ്റ്റീല്‍ ടോയ്‌ലെറ്റുകള്‍ സ്ഥാപിക്കുന്നതിനാണ് പഴയ ടോയ് ലെറ്റ് പൊളിച്ചുമാറ്റിയത്. എന്നാല്‍ മോഡുലാര്‍ ടോയ്ലെറ്റുകള്‍ എത്തിക്കുന്നതിന് ഉണ്ടായ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്രശ്നമാണ് കാലതാമസം വരുത്തിയത്. മൂന്നാനിയില്‍ സ്ഥാപിക്കുവാന്‍രാവിലെ മോഡുലാര്‍ ടോയ്റ്റ് നഗരത്തിലെത്തി എന്ന് കണ്ടറിഞ്ഞ ശേഷമാണ് രണ്ട് കൗണ്‍സിലര്‍മാര്‍സമരം നടത്തിയത്.സമരത്തെ തുടര്‍ന്നാണ് ടോയ്‌ലറ്റ് സ്ഥാപിക്കുന്നതെന്ന് പ്രചരിപ്പിക്കുന്നതിനാണ് ചിലര്‍ ശ്രമിച്ചതെന്ന് ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറേക്കര പറഞ്ഞു. നഗരസഭാ ഇടപെടലുകളെ ഇകഴ്ത്തി കാണിക്കുവാനുള്ള ശ്രമങ്ങള്‍ അപലനീയമാണ് എന്ന് ചെയര്‍മാന്‍ പറഞ്ഞു. ഒന്നിനും പരിശ്രമിക്കാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മുതലെടുക്കുകയാണ് ചിലരുടെ സമരത്തിന്റെ പിന്നിലുള്ള ലക്ഷ്യമെന്ന് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു കൊല്ലം പറമ്പില്‍ പറഞ്ഞു. ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്നത് താത്കാലിക ടോയ് ലെറ്റാണ്. ഇവിടെ കൂടുതല്‍ സ്ഥിരം ടോയ്ലറ്റുകള്‍ ഇനിയും സ്ഥാപിക്കും.കരാര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.നഗരത്തില്‍ നിലവിലുള്ളതിനു പുറമേ വിവിധ മേഖലകളില്‍ മോഡുലാര്‍ ടോയ്‌ലറ്റുകള്‍ കൂടി ഉടന്‍ സ്ഥാപിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.ചെയര്‍മാന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരായ സിജി പ്രസാദ്, നീന ചെറുവള്ളി,, ലീന സണ്ണി.ആര്‍ 'സന്ധ്യ, മയാ പ്രദീപ് ,സജി ചാരം തൊട്ടിയില്‍ എന്നിവരും ആരോഗ്യ വിഭാഗം ജീവനക്കാരും ചേര്‍ന്നാണ് ടോയ്‌ലറ്റ് മൂന്നാനിയില്‍ എത്തിച്ച് പരാതിക്ക് പരിഹാരം ഉണ്ടാക്കിയത്.


