രാവിലെ 8 മണിയോടുകൂടിയായിരുന്നു അപകടം. അടിമാലി സ്വദേശികളുടെ വാഹന മാണ് അപകടത്തിൽ പെട്ടത്. ആറാം മൈലിലെ വളവിൽ നിയന്ത്രണം വിട്ട് വാഹനം റോഡ് സൈഡിൽ ഇടിച്ച് മറിയുകയായിരുന്നു. വാഹനമോടിച്ചിരുന്ന വാവച്ചൻ ഉറങ്ങിപ്പോയതാണ് അപകടകാരണ മെന്നാണ് പ്രാഥമിക വിവരം. കുട്ടിയുടെ അമ്മ മെറിനും അപകടത്തിൽ സാരമായി പരിക്കേറ്റു. കുട്ടിയുടെ പിതാവ് വിദേശത്താണ്. മെറിന്റെ പിതാവാണ് വാഹനമോടിച്ചിരുന്ന വാവച്ചൻ. വാവച്ചനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലായിലെ ആശുപത്രിയിൽ ചികിത്സാർത്ഥം കുട്ടിയുമായി വരുന്ന വഴിയാണ് അപകടം. തീക്കോയി സ്വദേശിയായ വാവച്ചൻ മകൾ മെറിനെ അടിമാലിയിലാണ് വിവാഹം കഴിച്ച് അയച്ചിരിക്കുന്നത്. മൃതദ്ദേഹം ജനറലാശുപത്രിയിൽ. രാമപുരം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

