Breaking News

header ads

സ്കൂളിനു മുന്നിൽ സിഗ്നൽ ബോർഡ് സ്ഥാപിക്കാൻ ആവശ്യം

പാലാ : മീനച്ചിൽ എൽപി സ്കൂളിന്റെ മുന്നിൽ സിഗ്നൽ ബോർഡ് സ്ഥാപിക്കാൻ ആവശ്യം. കുമ്പാനി- മുത്തോലി റോഡിന് അഭിമുഖമായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇതുവഴി നൂറുകണക്കിന് വാഹനങ്ങൾ ദിവസവും കടന്നു പോകുന്ന വഴിയിൽ കുറുകെ കടന്ന് വേണം കുട്ടികൾക്ക് സ്കൂളിൽ എത്താൻ. സ്കൂളിന് സിഗ്നൽ ബോർഡ് സ്ഥാപിച്ചിട്ടില്ല.  കൂടാതെ ഇവിടെ സീബ്രാലൈനും ഇല്ല. ഇത് കുട്ടികൾക്ക് വളരെ അപകട ഭീഷണി ആകുന്നു. യാത്രക്കാർക്ക് ഈ ഭാഗത്ത് സ്കൂൾ ഉണ്ടെന്ന് തിരിച്ചറിയാൻ കഴിയാത്തത് സിഗ്നലുകൾ ഇല്ലാത്തത് മൂലമാണ്. അടിയന്തരമായി സ്കൂളിൽ സിഗ്നൽ ബോർഡും റോഡിൽ സീബ്രാലൈനും സ്ഥാപിക്കണമെന്ന് പൗരസമിതി യോഗം അധികാരികളുടെ ആവശ്യപ്പെട്ടിട്ടുണ്ട്.