പാലാ: പാലയുടെ മലയോരമേഖലകളായ മൂന്നിലവ്, മേലുകാവ്, തലനാട് പ്രദേശങ്ങള്‍ ഉള്‍പ്പെടെ ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തര സഹായം എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി,റവന്യൂമന്ത്രി എന്നിവരോട് മാണി സി കാപ്പന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ദുരിത മേഖലയിലെ റോഡുകളുടെ പുനരുദ്ധാരണത്തിന് പ്രത്യേക പദ്ധതി ആവിഷ്‌കരിക്കണം എന്നും കാപ്പന്‍ നിര്‍ദ്ദേശിച്ചു. വെള്ളപ്പൊക്ക സാധ്യത മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളെ അടിയന്തരമായി മാറ്റി പാര്‍പ്പിക്കാന്‍ എംഎല്‍എ നിര്‍ദ്ദേശം നല്‍കി. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അടിയന്തര ജാഗ്രത പാലിക്കാന്‍ എംഎല്‍എ നിര്‍ദ്ദേശിച്ചു.

