Breaking News

header ads

തലനാട് - ഇല്ലിക്കൽ കല്ല് റോഡ് നിർമ്മാണം പൂർത്തിയായി


പാലാ: മീനച്ചിൽ താലൂക്കിലെ പ്രമുഖ ടൂറിസം കേന്ദ്രത്തിലേക്ക് ഇനി സുഖ യാത്ര. കേന്ദ്ര പദ്ധതിയിൽ
തലനാട്ടു നിന്ന് ഇല്ലിക്കൽ കല്ലിന്റെ നെറുകയിലേയ്ക്ക് എത്തുന്ന റോഡിന്റെ നിർമ്മാണം പൂർത്തിയായി. ആകാശം തൊടുത്ത ഈ പാത ജോസ് കെ മാണി എം.പി മുൻ കൈ എടുത്താണ് പി.എം.ജി.എസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 309 ലക്ഷം രുപാ മുടക്കിയാണ് 3.5 കിലോമീറ്റർ റോഡ് പൂർത്തികരിച്ചിരിക്കുന്നത് . കോട്ടയം ജില്ലയിലെ ഏറ്റവും ഉയർന്ന് പ്രദേശത്ത് നിർമ്മിച്ചിരിക്കുന്ന ഈ റോഡ് പൂർത്തിയായതോടെ ഇല്ലിക്കൽ കല്ലിന്റെ ഇരുവശത്തു നിന്നും വിനോദ സഞ്ചാരികൾക്ക് ഇവിടെഎത്തുവാൻ സാധിക്കും. കെ എം മാണി മന്ത്രിയായിരുന്നപ്പോൾ ആരംഭിച്ച ഗ്രീൻ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ഇല്ലിക്കൻ കല്ല് ടൂറിസം വികസന പദ്ധതി നടപ്പാക്കിയത്. അന്ന് ഇല്ലിക്കൽ കല്ലിലേയ്ക്ക് എത്താൻ 3 റോഡുകൾ പൂർത്തികരിച്ചു. റോഡുകൾ പൂർത്തിയായ തോട് കൂടി കുടുതൽ വിനോദ സഞ്ചാരികൾ ഇല്ലിക്കൽ കല്ലിലേയ്ക്ക് എത്തിച്ചേരും.

 2017 ൽ ഫണ്ട് അനുവദിച്ച് നിർമ്മാണം ആരംഭിച്ചു എങ്കിലും സാങ്കേതിക കാരണങ്ങളാൽ പണികൾ പലപ്പോഴും തടസ്സപ്പെട്ടിരുന്നു. ജോസ് കെ മാണി എം.പി ഇടപെട്ട് പ്രശനങ്ങൾ പരിഹരിച്ചാണ് ഇപ്പോൾ നിർമ്മാണം പൂർത്തികരിച്ചിരിക്കുന്നത്. റോഡ് അവസാനിക്കുന്ന ഭാഗത്തു നിന്നും നടകൾ കെട്ടി ഇല്ലിക്കൽകല്ലിന്റെ മുകളിൽ എത്തുവാൻ ആവശ്യമായ നടപടികളും സ്വികരിക്കുമെന്ന് ജോസ്.കെ.മാണിഎം.പി അറിയിച്ചു.കോട്ടയം ജില്ലയിലെ ഏറ്റവും ഉയരത്തിലുള്ള റോഡ് മാർഗ്ഗമാണ് നവീകരിക്കപ്പെട്ടിരിക്കുന്നതെന്ന് തലനാട് ഗ്രാമപഞ്ചായത്ത് അംഗം വത്സമ്മ ഗോപിനാഥ് പറഞ്ഞു.