പാലാ : നഗരത്തിൽ റോഡിൽ ഉണ്ടായ ഗർത്തംനികത്തുന്നതിന് മുന്നോടിയായി വാട്ടർ അതോറിറ്റിയുടെ ഓടയിൽ നിന്ന് വരുന്ന വെള്ളം പി.ഡബ്ല്യു.ഡി ഓടയിലേക്ക് തിരിച്ചു വിടുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പല പ്രദേശങ്ങളിൽ നിന്നും വരുന്ന വെള്ളം ന്യായവില ഹോട്ടലിന്റെ അടിയിലൂടെയുള്ള ഓടയിലൂടെ ആയിരുന്നു മീനച്ചിലാറ്റിലേക്ക് എത്തിയത്.ഇത് മൂലം വലിയ ഓടക്ക് തകരാർ സംഭവിച്ചത് എന്ന് അധികൃതർ അറിയിച്ചു. വലിയ ഓട പുതുക്കി നിർമ്മിക്കൻ മാസങ്ങൾ വേണ്ടിവരും. കൂടാതെ പുനലൂർ മൂവാറ്റുപുഴ ഹൈവേയുടെ ഭാഗമായി റോഡ് കുറുകെ മുറിക്കേണ്ടി വരും. ഇത് പാലാ നഗരത്തിൽ വലിയ ഗതാഗത തടസ്സത്തിന് കാരണമാകും. പിഡബ്ല്യുഡി മെയിന്റനൻസ് വിഭാഗം എക്സി.എൻജിനീയർ കെ എം തോമസിന്റെ മേൽനോട്ടത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ.

