പാലാ :ബില്ല്യന്റ് സ്റ്റഡിസെന്ററിൽ വിക്ടറി ഡേ ദിനാഘോഷം സെപ്റ്റംബർ 25-ാം തീയതി ഞായറാഴ്ച സംഘടിപ്പിക്കുന്നു.
ബില്ല്യന്റ് സ്റ്റഡിസെന്ററിൽ പരിശീലനം പൂർത്തിയാക്കി JEE Advanced, JEE main, Kerala Engg തുടങ്ങിയ പ്രവേശനപരീക്ഷകളിൽ ഉന്നത റാങ്കുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കുമെന്ന് ഡയറക്ടർ ബോർഡ് അംഗങ്ങൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
"വിക്ടറി ഡേ 2022 സെപ്റ്റംബർ 25-ാം തീയതി ഞായറാഴ്ച രാവിലെ 9.30 ന് ബില്ല്യന്റിന്റെ ഡയമണ്ട് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. രാജ്യസഭാ എം. പി. . ജോസ് കെ.മാണി അവർകളുടെ അദ്ധ്യക്ഷതയിൽ ചേരുന്ന അനുമോദനയോ ഗത്തിൽ സാംസ്കാരിക സഹകരണ രജിസ്ട്രേഷൻ വകുപ്പുമന്ത്രി . വി. എൻ. വാസവൻ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നു. യോഗത്തിൽ കേരള എൻജിനീയറിംഗ് പ്രവേശപരീക്ഷയിൽ 4-ാം റാങ്കും, ജെ.ഇ.ഇ. മെയിൻ പരീക്ഷയിൽ ദേശീയതലത്തിൽ 163-ാം റാങ്കും, പെൺകുട്ടികളുടെ വിഭാഗത്തിൽ 1-ാം സ്ഥാനവും കരസ്ഥമാക്കിയ ആൻമേരിയെ 4 ലക്ഷം രൂപയും ഗോൾമെഡലും മെമന്റോയും നൽകി ആദരിക്കും..

