Breaking News

header ads

വാഹനവുമായി ഡ്രൈവറെ കാണാതായി

പാലാ: ചേര്‍പ്പുങ്കലില്‍ പ്രവര്‍ത്തിക്കുന്ന കടുതോടില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ ഡ്രൈവറെ വാഹനവുമായി കാണാതായതായി പരാതി. ഡ്രൈവര്‍ കം സെയില്‍സ്മാനായി പ്രവര്‍ത്തിച്ചുവരികയായിരുന്ന അന്തീനാട് സ്വദേശി ആര്‍ റെജിമോനെയാണ് തിങ്കളാഴ്ച മുതല്‍ കാണാതായത്. 

ടാറ്റ ഇന്‍ട്ര വാനുമായാണ് റെജിമോന്‍ സെയില്‍സിന് പോയത്. ബ്രഡ് പാക്കറ്റ് സെയില്‍സിന് പോയ റജിമോന്‍ തിരികെ എത്താഞ്ഞതിനെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. പിന്നീട് ഒറവയ്ക്കലിലുള്ള കള്ളുഷാപ്പില്‍ അതിരാവിലെ എത്തിയതായി വിവരം ലഭിച്ചു. പിന്നീട് മറ്റ് വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ആളും വാഹനവും കാണാതായത് സംബന്ധിച്ച് സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ കിടങ്ങൂര്‍ പോലീസില്‍ പരാതി നല്കി.