പാലാ : പൂവരണിയില്‍ സ്ഥാപിച്ചിരുന്ന മാതാവിന്റെ ഗ്രോട്ടോ തകര്‍ത്ത നിലയില്‍. മരിയ ആര്‍ക്കേഡില്‍ സ്ഥാപിച്ചിരുന്ന മാതാവിന്റെയും ഉണ്ണിയേശുവിന്റെയും രൂപമാണ് തകര്‍ക്കപ്പെട്ടത്. ഇരു രൂപങ്ങളുടെയും തല തകര്‍ത്ത നിലയിലായിരുന്നു.
രൂപം ഗ്രോട്ടോയില്‍ നിന്നും ഇളക്കി താഴെയിട്ട നിലയിലായിരുന്നു. പുലര്‍ച്ചെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. രാത്രിയുടെ മറവിലായിരുന്നു സാമൂഹ്യവിരുദ്ധരുടെ ആക്രമണം.
ഗ്രോട്ടോ തകര്‍ത്ത സംഭവം മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ഗൂഢനീക്കമാണെന്ന് സ്ഥലം സന്ദര്‍ശിച്ച ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കല്‍ പറഞ്ഞു. അക്രമം നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനോയ് നരിതൂക്കില്‍, പഞ്ചായത്ത് മെമ്പര്‍ സാജോ പൂവത്താനി എന്നിവരും ഗ്രോട്ടോ തകര്‍ത്ത സ്ഥലം സന്ദര്‍ശിച്ചു.

