Breaking News

header ads

സ്കൂട്ടറിൽ നിന്നും ഒരു ലക്ഷം രൂപ മോഷ്ടിച്ചയാൾ പോലീസ് പിടിയിൽ

പാലാ:പൈകയിൽ സ്കൂട്ടറിൽ നിന്നും ഒരു ലക്ഷം രൂപ മോഷ്ടിച്ചയാൾ പോലീസ് പിടിയിൽ' തൃശൂർ പട്ടിക്കാട് സ്വദേശി റോയിച്ചൻ മർക്കോസ് ചാലിയിൽ എന്നയാളാണ് പോലീസ് പിടിയിലായത്.കഴിഞ്ഞ ദിവസം പൈകഎസ്.ബി ഐ യിൽ നിന്നും പണമെടുത്ത് സ്കൂട്ടറിൽ പുറപ്പെട്ട ബെന്നി എന്നയാളെ പിന്തുടർന്ന പ്രതി ഫോൺ ബില്ലടയ്ക്കാൻ എക്ചേഞ്ചിൽ കയറിയപ്പോൾ സ്കൂട്ടറിൽ നിന്നും പണം മോഷ്ടിച്ച് ഓടി രക്ഷപെടുകയായിരുന്നു.ഇയാൾ ബൈക്കിൽ കയറി രക്ഷപ്പെടുന്നത് സമീപത്തെ ക്യാമറയിൽ പതിഞ്ഞിരുന്നു. തുടർന്ന് പാലാ പോലീസ് നടത്തിയ അന്വേഷണം പ്രതിയിൽ എത്തുകയായിരുന്നു.പാലാ എസ് എച്ച് ഒ കെ പി തോംസൻ്റെയും എസ്.എ അഭിലാഷിൻ്റെയും കർമ്മനിരതയാണ് പ്രതിയെ ഇത്രയും പെട്ടെന്ന് പിടികൂടാൻ സാധിച്ചത്