പാലാ: പോപ്പുലർ ഫ്രണ്ട് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹർത്താൽ പാലായിൽ പൂർണ്ണം. കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. സ്വകാര്യ ബസുകൾ സർവ്വീസ് നടത്തിയില്ല. ചുരുക്കം ചില സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങും തിരത്തിലിറങ്ങി. കെ.എസ്. ആർ. ടി.സി. നാമമാത്ര സവ്വീസുകൾ നടത്തി. സർക്കാർ ഓഫീസുകളിൽ ഹാജർ നില നന്നേ കുറവായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചില്ല.