Breaking News

header ads

നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞടുപ്പ് വിവാദങ്ങള്‍ അനാവശ്യം: കോരളാ കോണ്‍ഗ്രസ് (എം)

 

പാലാ: നഗരസഭാ ചെയര്‍മാന്‍ സ്ഥാനം മുന്‍ധാരണ പ്രകാരം ആരുടെയും സമ്മര്‍ദ്ദം ഇല്ലാതെ ഡിസംബര്‍ 28ന് തന്നെ സ്വമേധയാ രാജി വച്ചിട്ടുള്ളതാണ്. ധാരണ പ്രകാരം അടുത്ത ഒരു വര്‍ഷം എല്‍.ഡി.എഫിലെ ഘടകകക്ഷിയായ സി.പി.എം ന് അവകാശപ്പെട്ടതാണ്. ഈ വിഷയത്തില്‍ സി.പി.എമ്മു ആയി യാതൊരു തര്‍ക്കവും ഇല്ലായെന്ന് മുന്‍ ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറെക്കര അറിയിച്ചു. ഈ മാസം 19-ാം തീയതിയാണ്  ചെയര്‍മാന്‍ തെരഞ്ഞടുപ്പ്. ചെയര്‍മാന്‍ തീരഞ്ഞടുപ്പില്‍ സി.പി.എമ്മും എല്‍.ഡി.എഫും തീരുമാനിക്കുന്ന  തനുസരിച്ച് പുതിയ ചെയര്‍മാനെ തെരഞ്ഞടുക്കും.ഈ വിഷയത്തില്‍ കേരളാ കോണ്‍ഗ്രസ് നേതാക്കളെയും പാര്‍ട്ടി നേതാക്കന്മാരെയും വലിച്ചിഴക്കുന്നത് ശരിയല്ല. ഇത് സംബന്ധിച്ച തീരുമാനങള്‍ മുന്നണി നേത്യത്വം അറിയിക്കും. ഇടതു മുന്നണി വ്യക്തി അധിഷ്ടിത രാഷ്ട്രിയം പ്രോല്‍സാഹിപ്പിക്കുന്ന മുന്നണിയല്ല. കാര്യങ്ങള്‍ അതാത് തലത്തിലുള്ള മുന്നണി ചര്‍ച്ചകളില്‍ തീരുമാനം എടുക്കാറാണ് പതിവ്. ഈ വിഷയവുമായി ബന്ധപ്പെട്ട് സി.പി.എമ്മു മായും കേരളാ കോണ്‍ഗ്രസുമായും തര്‍ക്കങ്ങള്‍ ഇല്ല. ഇടതു മുന്നണി പാലായിലും കോട്ടയത്തും സംസ്ഥാനത്തും ജനങ്ങള്‍ക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ച് മുന്നേറുകയാണ്.  നഗരസഭാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ഇടതു മുന്നണിയുടെ നേതാക്കന്മാരെ ഇക്‌ഴത്തി കാണിക്കാനുളള മുന്നണിയുടെ ശ്രത്രുക്കളുടെ ശ്രമങ്ങള്‍ ഒരു തരത്തിലും വിജയിക്കാന്‍ പോകുന്നില്ല. കഴിഞ്ഞ 2 വര്‍ഷവും ഇടതുമുന്നണി നഗരസഭയില്‍ ഒറ്റകെട്ടായി പ്രവര്‍ത്തിച്ചു കൊണ്ടാണ് കോവിഡ് പ്രതിസന്ധിയിലും നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചതെന്നും കേരളാ കോണ്‍ഗ്രസ് എം മുനിസിപ്പല്‍ പാര്‍ലമെന്റി പാര്‍ട്ടി ലീഡര്‍ കൂടിയ ആന്റോ ജോസ് പടിഞ്ഞാറെക്കര പറഞ്ഞു.