Breaking News

header ads

ലഹരിക്കെതിരെ പ്രതിരോധം സൃഷ്ടിക്കണം: മന്ത്രി വാസവന്‍



പാലാ: ലഹരിക്കെതിരെ പ്രതിരോധം സൃഷ്ടിക്കാന്‍ വിദ്യാര്‍ത്ഥി സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. പാലാ ചാവറ സി എം ഐ പബ്‌ളിക് സ്‌കൂളിന്റെ രജത ജൂബിലി സമാപനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മയക്കുമരുന്നുകളുടെ ദുരുപയോഗം തലമുറകളെ നശിപ്പിക്കും. ലഹരി വിരുദ്ധ സംസ്‌ക്കാരം സാധ്യമാക്കാന്‍ യുവതലമുറ പ്രവര്‍ത്തിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. മാണി സി കാപ്പന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സാബു കൂടപ്പാട്, മാനേജര്‍ ഫാ ജോസുകുട്ടി, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ബാസ്റ്റിന്‍, ഫാ. ജോസഫ്,  പി ടി എ പ്രസിഡന്റ് അഡ്വ ജോബി കുറ്റിക്കാട്ട്, ഡോ ഷീന സ്‌കറിയ എന്നിവര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്‌കൂളില്‍ പുതുതായി ആരംഭിച്ച ജിംനേഷ്യം ചലചിത്രതാരം ഉണ്ണി മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു.