പാലാ: കിടങ്ങൂർ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തിരുവുത്സവത്തിന് 26 ന് കോടിയേറുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.മാർച്ച് 7 ന് ഉത്സവം സമാപിക്കും.
കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര തിരുവുത്സവം 26 ന് കോടിയേറി മാർച്ച് 7 ചൊവ്വാഴ്ച ആറാട്ടോടു കൂടി സമാപിക്കും. വിപുലമായ ആഘോഷ പരിപാടികളാണ് ഈ തവണ ഒരുക്കിയിരിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കെടങ്ങേരി തരണനെല്ലൂർ ബ്രഹ്മ ശ്രീ രാമൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി ബ്രഹ്മശ്രീ സുബ്രഹ്മണ്യൻ വിശാഖിന്റെയും കാർമികത്വത്തിൽ പതിവനുസരിച്ചുള്ള തിരുവുത്സവ ചടങ്ങുകളും, വിശേഷാൽ പൂജകളും, ഗംഭീരമായ എഴുന്നള്ളത്തുകളും, പ്രസിദ്ധനായ കലാകാരന്മാർ പങ്കെടുക്കുന്ന വിവിധ കലാപരിപാടികളും ഉൾപ്പെടുത്തിയാണ് തിരൂർ ആഘോഷിക്കുന്നത്. 26ന് രാത്രി 9 മണിക്ക് തിരുത്സവത്തിന് കൊടിയേറും. ഭരതനാട്യവും ക്ലാസിക്കൽ ഡാൻസും അരങ്ങേറും. ഉത്സവത്തിന്റെ വിവിധ ദിവസങ്ങളിൽ ഭാരതനാട്യം രംഗപ്രവേശം, നൃത്ത നൃത്യങ്ങൾ, സംഗീത സദസ്സ്, നൃത്തനിശ, കഥകളി, ചാക്യർ കൂത്ത്, സോപാന സംഗീതം, മേജർ സെറ്റ് പാണ്ടീമേളം, ഗാനമൃതം, സ്പെഷ്യൽ പഞ്ചാരിമേളം, ഫ്യൂഷൻ നൈറ്റ്, വയലിൻ ഫ്യൂഷൻ, മധുര ടി എൻ എസ് കൃഷ്ണയുടെ സംഗീത സദസ്സ് എന്നിവ അരങ്ങേറും. ആറാം തിരുവുത്സവ ദിനമായ മാർച്ച് 3 ന് കട്ടച്ചിറ കാണിക്ക മണ്ഡപത്തിൽ നിന്ന് രാവിലെ 7 മുതൽ കവടി അഭിഷേകം ആരംഭിക്കും. ഒൻപതാം ദിനത്തിൽ രാത്രി 8 മുതൽ തൃശൂർ തിരുവമ്പാടി ദേവസ്വത്തിന്റെ 300 ൽ പരം വർണ്ണാകുടകൾ അണി നിരക്കുന്ന കുടമാറ്റം നടക്കും.10 ആം തിരുവുത്സവ ദിനമായ മാർച്ച് 7 ന് വൈകിട്ട് 4.30 ന് ഭഗവാന്റെ തിരു അറാട്ട് നടക്കും. പരിപാടികൾ വിശദീകരിച്ചു നടന്ന വാർത്താ സമ്മേളനത്തിൽ ദേവസ്വം മാനേജർ നെല്ലിപ്പുഴ ഇല്ലം എൻ പി ശ്യാംകുമാർ, സെക്രട്ടറി ശ്രീജിത്ത് കെ നമ്പൂതിരി ഓണിയപുറത്തില്ലം എന്നിവർ പങ്കെടുത്തു സംസാരിച്ചു.

