ഈരാറ്റുപേട്ട: സ്കൂൾ വിട്ട് വീട്ടിലേക്കു പോയ പതിമൂന്നുകാരിയായ വിദ്യാർഥിനിയെ തടഞ്ഞുനിർത്തി ലൈംഗികാതിക്രമം നട ത്താൻ ശ്രമിച്ച കേസിൽ പ്രതിക്കു രണ്ടു വർഷം തടവ്. ഈരാറ്റുപേട്ട നടയ്ക്കൽ മണ്ഡപ ത്തിൽ എം.വൈ. ഷക്കീറിനെ യാണ് രണ്ടു വർഷവും രണ്ടു മാ സവും തടവിനും 50,000 രൂപ പി ഴയ്ക്കും ശിക്ഷ വിധിച്ച് ഈരാറ്റു പേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി (പോസ്കോ കോടതി) സി.ആർ, ബിജുകുമാ ർ ഉത്തരവായത്. പ്രോസിക്യൂഷ നുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജോസ് മാത്യു തയ്യിലാണ് ഹാജരായത്.

