Breaking News

header ads

തൊഴിലാളികൾക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു

പാലാ: ഫാക്ടറി തൊഴിലാളികൾക്കും ട്രേഡ് യൂണിയൻ പ്രവർത്തകർക്കും മനേജ്മെൻ്റ് സ്റ്റാഫുകൾക്കുമായി കേരള സർക്കാരിൻ്റെ കീഴിലുള്ള ഫാക്ടറീസ് ആൻ്റ് ബോയിലേഴ്സ് വകുപ്പ് സംഘടിപ്പിച്ച ഏകദിന ആരോഗ്യ സുരക്ഷിതത്വ ശില്പശാല മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

ഫാക്ടറീസ് ആൻ്റ് ബോയിലേഴ്സ് കൊല്ലം മേഖല ജോയിൻ്റ് ഡയറക്ടർ അനിൽ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ലാലിച്ചൻ ജോർജ്, ബാബു കെ ജോർജ്, ഫിലിപ്പ് ജോസഫ്, ജോസുകുട്ടി പൂവേലിൽ, ശ്രീനിവാസൻ പിള്ള, സന്തോഷ് കുമാർ, ജിജു പി എന്നിവർ പ്രസംഗിച്ചു.

തൊഴിൽശാലകളിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് സജിത്ത് എസ് എസ്, തൊഴിൽ ശാലകളിലെ ആരോഗ്യകരമായ അന്തരീക്ഷവും പ്രഥമ ശുശ്രൂഷയും എന്ന വിഷയത്തെക്കുറിച്ച് ഡോ ഒ കെ രാമുവും ക്ലാസുകളെടുത്തു.