Breaking News

header ads

മേവട മേജർ പുറക്കാട്ടുകാവ് ദേവി ക്ഷേത്രത്തിലെ പൂരമഹോത്സവം മാർച്ച് 26 മുതൽ

പാലാ: മേവട മേജർ പുറയ്ക്കാട്ടുകാവ് ദേവീക്ഷേത്രത്തിലെ പൂര മഹോത്സവത്തിന്റെ ആദ്യദിനമായ മാർച്ച് 26ന് പള്ളി ഉണർത്തൽ ചടങ്ങോട് കൂടി ആരംഭിക്കുന്നു .തിരുവുത്സവ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12ന് പ്രസാദമൂട്ട് ഉണ്ടായിരിക്കും, വൈകുന്നേരം 6 30ന് തിരുവരങ്ങ് ഉദ്ഘാടനം ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ നാരായണൻ ഭട്ടതിരി പുറയ്ക്കാട്ടുകാവ് ദേവീക്ഷേത്ര ശ്രീകോവിലിൽ നിന്ന് ഭദ്രദീപം പകർന്ന് നിർവഹിക്കും. പുറയ്ക്കാട്ടുകാവ് സേവാ ചാരിറ്റബിൾ സൊസൈറ്റി പുതിയതായി പണികഴിപ്പിച്ച സ്റ്റേജിന്റെയും നടപ്പന്തലിന്റെയും സമർപ്പണം പുറക്കാട്ട് കാവ് സേവാ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ടും തിരുവുത്സവം ജനറൽ കൺവീനറുമായ അനിൽകുമാർ പി ജി തെക്കേപേങ്ങാട്ട് നിർവഹിക്കും.. ശേഷം  പുറയ്ക്കാട്ട് കാവ് സേവാ ചാരിറ്റബിൾ സൊസൈറ്റിയുടെ ചികിത്സാ സഹായനിധി സമർപ്പണവും,ആദരിക്കൽ ചടങ്ങും നടക്കും.രാത്രി 9 മണിക്ക് അമ്പലപ്പുഴ സാരഥി അവതരിപ്പിക്കുന്ന നാടകം തിരുവരങ്ങിൽ ഉണ്ടായിരിക്കും.   8:00 മണിക്ക് താലപ്പൊലിയും കളംകണ്ട് തൊഴലും ഉണ്ടായിരിക്കും.രണ്ടാം ഉത്സവ ദിനത്തിൽ 10000 ത്തോളം ഗാനങ്ങൾ മനപ്പാഠമാക്കിയ സംഗീത ചരിത്രത്തിൽ 21 റെക്കോർഡ് നേടിയ ഗായകനായ കൊച്ചിൻ മൻസൂർ അവതരിപ്പിക്കുന്ന സ്മൃതിലയം ഗാനന്ധ്യ,മൂന്നാം ഉത്സവ ദിനത്തിൽ വൈകുന്നേരം 6 30 ന് തിരുവാതിര കളി ,തുടർന്ന് രാത്രി ഒൻപതിന് കണ്ണൻ ജി നാഥ് കലാകാരൻ അവതരിപ്പിക്കുന്ന സംഗീതനിശ ,നാലാം ഉത്സവ ദിനമായ ബുധനാഴ്ച രാത്രി 9 ന് ഇപ്റ്റ നാട്ടരങ്ങ് ആലപ്പുഴ അവതരിപ്പിക്കുന്ന നാട്ടുപാട്ട് തിറയാട്ടം ,അഞ്ചാം ഉത്സവ ദിനത്തിൽ വൈകുന്നേരം 6 30ന് വൈക്കം ശിവഹരി ഭജൻസ് അവതരിപ്പിക്കുന്ന ഹൃദയ ജപലഹരിയും,രാത്രി 9ന് സിനിമാ സീരിയൽ താരം ദേവീ ചന്ദനയും സംഘവും അവതരിപ്പിക്കുന്ന ക്ലാസിക്കൽ നൃത്ത പരിപാടി ദേവനടനം.ആറാം ഉത്സവ ദിനമായ വെള്ളിയാഴ്ച വൈകുന്നേരം 6 30ന് കൊഴുവനാൽ ശ്രീ ശങ്കരാ ഭജൻസ് അവതരിപ്പിക്കുന്ന ഭക്തിഗാന നാമാർച്ചന,രാത്രി 9ന് തിരുവനന്തപുരം ജ്വാല കമ്മ്യൂണിക്കേഷൻസിന്റെ നൃത്തനാടകം ശ്രീ മായാ ഭഗവതി. ,ഏപ്രിൽ ഒന്നിന് നിർമ്മല നൃത്ത വിദ്യാലയം മേവട - ഏറ്റുമാനൂർ അവതരിപ്പിക്കുന്ന നൃത്ത സന്ധ്യ ഉണ്ടായിരിക്കും.രാത്രി 9ന് പാലാ സൂപ്പർ ബീറ്റ്സിന്‍റെ ഗാനമേള,ഏപ്രിൽ രണ്ടിന് മനക്കുന്ന് വടയാർ ദുർഗ വാദ്യ കലാസമിതിയിലെ വിദ്യാർത്ഥികളും ,ആനിക്കാട് ജയകൃഷ്ണനും ചേർന്ന് കലാമണ്ഡലം പുരുഷോത്തമന്റെ പ്രമാണത്തിൽ പഞ്ചാരിമേളം ഉണ്ടായിരിക്കും.രാത്രി 9ന് സിനിമ സീരിയൽ താരവും സ്റ്റാർ മാജിക് ഫെയിം ആയ ഐശ്വര്യ രാജീവ് അവതരിപ്പിക്കുന്ന നൃത്ത വിസ്മയം,പൂരം മഹോത്സവത്തിന്റെ ഒമ്പതാം ദിനത്തിൽ ക്ഷേത്രാങ്കണത്തിൽ രാവിലെ 8 30 ന് ശ്രീബലി എഴുന്നള്ളിപ്പ്,തുടർന്ന് ഉച്ചയ്ക്ക് 12ന് പ്രസാദമൂട്ട്,വൈകുന്നേരം അഞ്ചിനെ കാഴ്ച ശ്രീബലി, ഗജ കൗസ്തുഭം പല്ലാട്ട് ബ്രഹ്മദത്തൻ ദേവിയുടെ തിടമ്പേറ്റുന്നു. ദീപാരാധന ചുറ്റുവിളക്ക്,ആൽച്ചുവട്ടിൽ പറവെയ്പ്പ്,സ്പെഷ്യൽ മേജർ സെറ്റ് പാണ്ടിമേളം,മയിലാട്ടം,രാത്രി 9 30 ന് വെടിക്കെട്ട്,തുടർന്ന് താലപ്പൊലി കളംകണ്ട് തൊഴൽ,എന്നിവ നടക്കും....byte..... പത്താം ദിനത്തിൽഉച്ചയ്ക്ക് മൂന്നിന് ദർശന പ്രാധാന്യമുള്ള അത്താഴപൂജ പൂരം ഇടി എന്നിവ നടക്കും.( byte ശശികുമാരൻ നായർ )

അന്നേദിവസം തിരുവരങ്ങിൽ 10 ന്  കുറിച്ചിത്താനം ജയകുമാറും  സംഘവും അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ,11ന്  പനമറ്റം നാദബ്രഹ്മം ഓർക്കസ്ട്രയുടെ കരോക്ക ഗാനമേള,എന്നിവയും ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.  ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ അനിൽകുമാർ പിജി, ഉപദേശക സമിതി സെക്രട്ടറി  മനോജ് എസ് നായർ, ഉത്സവ കമ്മിറ്റി രക്ഷാധികാരി പി എസ് ശശികുമാരൻ നായർ പന്തലാനിക്കൽ , ഉത്സവ കമ്മിറ്റി കൺവീനർ വേണു നാഥൻ നായർ കമലാലയം  എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു. മേജർ പുറക്കാട്ടുകാവ് ദേവീക്ഷേത്രത്തിലെ തിരുവുത്സവത്തിന് നേതൃത്വം നൽകുന്നത് ഉപദേശക സമിതി പ്രസിഡൻ്റ് സി.എം.രവീന്ദ്രൻ  ചെറുകരോട്ട്, ഉപദേശക സമിതി സെക്രട്ടറി മനോജ് എസ് നായർ പന്തലാനിക്കൽ ,  ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ 'അനിൽകുമാർ പി ജി  തെക്കേപേങ്ങാട്ട് ,  തിരുവുത്സവ കമ്മറ്റി മുഖ്യരക്ഷാധികാരി  ഡോക്ടർ ദിവാകരൻ നായർ  പുത്തേട്ട് എന്നിവരാണ്.