Breaking News

header ads

നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായി ഇത്തവണ ബജറ്റ് അവതരിപ്പിച്ചത് നഗരസഭാധ്യക്ഷ ജോസിൻ ബിനോ

പാലാ: പ്ലാറ്റിനം ജൂബിലി ആഘോഷിച്ച പാലാ നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായി ഇത്തവണ ബജറ്റ് അവതരിപ്പിച്ചത് നഗരസഭാധ്യക്ഷ ജോസിൻ ബിനോ

41 കോടി രൂപ വരവും, 40 കോടി രൂപ ചിലവും, 45 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് ആണ് നഗരസഭ ചെയർപേഴ്സൺ അവതരിപ്പിച്ചത്.

നഗരസഭ ബജറ്റ് അവതരണത്തിൽ പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് നയത്തിനെതിരെ ബാനർ കെട്ടിയും,കറുത്ത വസ്ത്രം അണിഞ്ഞും ആയിരുന്നു ഭരണപക്ഷ അംഗങ്ങൾ ബജറ്റ് അവതരണത്തിൽ എത്തിയത്.

ഉപാധ്യക്ഷ  സിജി പ്രസാദും ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിലെ മറ്റംഗങ്ങളും തമ്മിലുള്ള രൂക്ഷമായ അഭിപ്രായ വ്യത്യാസം മൂലം ധനകാര്യ കമ്മിറ്റിയിൽ ബജറ്റ് പാസാകാതെ വന്നു.

 ഇതേതുടർന്നാണ് 15 വർഷം പിന്നിട്ട നഗരസഭയിൽ ആദ്യമായി നഗരസഭാധ്യക്ഷ ബജറ്റ് അവതരിപ്പിച്ചത്