Breaking News

header ads

ജനസമൂഹത്തിൻ്റെ ജാഗ്രതയാണ് നീതിന്യായ വ്യവസ്ഥയുടെ കെട്ടുറപ്പ്: ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ്


പാലാ: നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിൽ പൊതു സമൂഹത്തിൻ്റെ നിതാന്ത ജാഗ്രത ആവശ്യമാണെന്ന് കേരള ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് പറഞ്ഞു. പാലാ സെൻ്റ് തോമസ് കോളജ് ആലുംനി അസോസിയേഷൻ ഏർപ്പെടുത്തിയ ബിഷപ്പ് വയലിൽ അവാർഡ് ലഫ് ജനറൽ മൈക്കിൾ മാത്യൂസിന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. 33333 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ജുഡീഷ്യറിയുടെ തീർപ്പുകൾ നീതിയുടെയും സത്യത്തിൻ്റെയും അടിസ്ഥാനത്തിലുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ച ലോകായുക്തയുടെ വിധിന്യായത്തിൽ സ്ഥാനം നഷ്ടപ്പെട്ട വ്യക്തി തനിക്കു നേരെയും തൻ്റെ കുടുംബാംഗങ്ങൾക്കു നേരെയും ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചിട്ടും സാംസ്കാരിക നായകന്മാരും സാഹിത്യ നായകരും പൊതു പ്രവർത്തകരും നിശബ്ദത പുലർത്തിയത് അതീവ ദുഃഖകരമായ അനുഭവമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ലോകായുക്തയുടെ പേര് തന്നെ ജനമറിഞ്ഞത് ഈ അടുത്ത നാളുകളിലാണെന്നും അതിൽ തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 പ്രസിഡൻ്റ് ഡിജോ കാപ്പൻ അധ്യക്ഷത വഹിച്ചു. സെൻ്റ് തോമസ് കോളജ് പ്രിൻസിപ്പൽ ഡോ ജെയിംസ് ജോൺ മംഗലത്ത്, ഡോ സാബു ഡി മാത്യു, ഡോ സോജൻ പുല്ലാട്ട്, മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ഫാ പൗലോസ് കുന്നത്തേടം അവാർഡ് ഫാ തോമസ് ഓലിക്കലിന് റവ ഡോ ജോസഫ് തടത്തിൽ സമ്മാനിച്ചു. ലോക മാസ്റ്റേഴ്സ് നീന്തൽ മത്സരത്തിൽ മെഡൽ നേടിയ പ്രൊഫ കെ സി സെബാസ്റ്റ്യൻ, റ്റി ജെ തോമസ് തോപ്പിൽ, ഭാരോദ്വഹനത്തിൽ സമ്മാനം നേടിയ ഗോപാലകൃഷ്ണൻ പടിപ്പുരയ്ക്കൽ എന്നിവരെ ആദരിച്ചു.