കോട്ടയം: ജില്ലയിൽ ഒരാഴ്ചയ്ക്കിടെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ വർധന കണ്ടെത്തിയ സാഹചര്യത്തിൽ ഇടപെടലുകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ. ജില്ലയിൽ ഈ മാസം 594 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 348 പേർ ക്ക് കോവിഡ് സ്ഥിരീകരിച്ചത് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിലാണ്.
ഗർഭിണികൾ, പ്രായമായവർ, കുട്ടികൾ എന്നിവരും കാൻ സർ, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ ഗു രുതര രോഗങ്ങൾ ഉള്ളവരും കൂടുതൽ ജാഗ്രത പുലർത്തണം ഇവരിൽ കുട്ടികൾ ഒഴികെയുള്ളവർ കരുതൽ ഡോസ് വാക്സിൻ സ്വീക രിച്ചിട്ടില്ലെങ്കിൽ ഉടൻ അത് സ്വീകരിക്ക ണം. പൊതുസ്ഥലങ്ങളിൽ നിർബന്ധമാ യും മാസ്ക് ധരിക്കാൻ ശ്രദ്ധിക്കണം. തിരക്കു ള്ള സ്ഥലങ്ങളിൽ പോകുന്നത് കഴിവതും ഒഴിവാക്കണം.

