പാലാ: അന്തീനാട് ശ്രീമഹാദേവ ക്ഷേത്രത്തിലെ ചുറ്റമ്പല സമര്‍പ്പണവും നവീകരണ കലശവും മെയ് 14 മുതല്‍ 25 വരെ തീയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രം തന്ത്രി ഇരിങ്ങാലക്കുട പയ്യപ്പിള്ളി ഇല്ലത്ത് ബ്രഹ്‌മശ്രീ മാധവന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികനായും മേല്‍ശാന്തി കല്ലമ്പിള്ളി ഇല്ലത്ത് ബ്രഹ്‌മശ്രീ കേശവന്‍ നമ്പൂതിരിയുടെയും മറ്റ് നിരവധി തന്ത്രിവര്യന്‍മാരുടെയും സഹകാര്‍മ്മികത്വത്തിലുമാണ് ചടങ്ങുകള്‍ നടക്കുന്നത്.
മെയ് 6ന് ശ്രീകോവിലിന്റെ താഴികക്കുടം വഹിച്ചുകൊണ്ടുള്ള കലശമഹോല്‍സവ വിളിംബര ഘോഷയാത്ര നടക്കും. 14ന് രാവിലെ 10ന് ചുറ്റമ്പല സമര്‍പ്പണം നടക്കും. തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. കലശമഹോല്‍സവ കമ്മറ്റി ചെയര്‍മാന്‍ പികെ മാധവന്‍ നായര്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ജോസ് കെ മാണി എംപി മുഖ്യപ്രഭാഷണവും മാണി സി കാപ്പന്‍ എംഎല്‍എ സുവനീര്‍ പ്രകാശനവും നിര്‍വഹിക്കും. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ മാധവന്‍ നമ്പൂതിരി പുരസ്‌കാര സമര്‍പ്പണം നിര്‍വഹിക്കും. സി.പി ചന്ദ്രന്‍നായര്‍, അഡ്വ. കെഎം സന്തോഷ്‌കുമാര്‍, ഒഎം സുരേഷ് ഇട്ടികുന്നേല്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുക്കും. വൈകിട്ട് 6ന് ചുറ്റുവിളക്ക് സമര്‍പ്പണം, രാത്രി 8ന് മെഗാ തിരുവാതിര എന്നിവയും നടക്കും.
മെയ് 15 മുതല്‍ 25 വരെ നവീകരണ കലശചടങ്ങുകള്‍ നടക്കും. 25-ാം തീയതി കര്‍പ്പൂരാദി ദ്വ്യകലശം, മഹാകുംഭാഭിഷേകം എന്നിവ നടക്കും. വിവിധ ദിവസങ്ങളിലായി വിവിധ ക്ഷേത്രകലകളും അരങ്ങേറുമെന്ന് കലശമഹോല്‍സവ കമ്മറ്റി ചെയര്‍മാന്‍ പികെ മാധവന്‍ നായര്‍, കരയോഗം സെക്രട്ടറി വി.ഡി സുരേന്ദ്രന്‍നായര്‍, ഖജാന്‍ജി കെ.എസ് പ്രവീണ്‍കുമാര്‍, പി.എം ജയചന്ദ്രന്‍നായര്‍ എന്നിവര്‍ അറിയിച്ചു.

