പാലാ :പാലാ റോട്ടറി ക്ലബ് 2023 -24 വർഷത്തെ ഭാരവാഹികളുടെ സ് സ്ഥാനാരോഹണ ചടങ്ങ് ക്ലബ് ഹാളിൽ വച്ച് 21 ജൂൺ വൈകുന്നേരം 8 മണിക്ക് നടത്തപ്പെടുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളത്തിൽ അറിയിച്ചു. തദവസരത്തിൽ റോട്ടറി ഡിസ്ട്രിക് 3211 മുൻ ഗവർണർ സുരേഷ് മാത്യു മുഖ്യ അതിഥി ആയിരിക്കും. റൊട്ടേറിയൻ ഡോക്ടർ ജോസ് കുരുവിള പ്രസിഡണ്ട് ആയി റൊട്ടേറിയൻ ജിമ്മി ചെറിയാൻ സെക്രട്ടറിയായി റൊട്ടേറിയൻ ബിജു എബ്രഹാം ട്രഷററായി ഈ യോഗത്തിൽ വെച്ച് സ്ഥാനം ഏറ്റെടുക്കുന്നത് ആയിരിക്കും.ഇതിനോട് അനുബന്ധിച്ച് റോട്ടറി ഡിസ്ട്രിക്ട് 3211 ഈ വർഷത്തെ പ്രോജക്ട് സത് രംഗിയുടെ ഉദ്ഘാടനം റോട്ടറി 3211 മുൻ ഗവർണർ റോട്ടേറിയൻ ഡോക്ടർ തോമസ് വാവാനികുന്നേൽ നിർവഹിക്കുന്നതാണ്. സത് രംഗി എന്ന പ്രൊജക്റ്റിലൂടെ ആരോഗ്യ മേഖലയിലെ ഏഴ് പ്രധാന മേഖലകളായി തിരിച്ചിരിക്കുന്നു, ക്യാൻസർ കെയർ, ഹൃദ്രോഹ സംരക്ഷണം, ജീവിതശൈലി രോഗങ്ങളിലെ ഡയബറ്റിസ് രോഗങ്ങളും, വൃക്ക രോഗ നിയന്ത്രണം, മാനസികാരോഗ്യം, മയക്കുമരുന്നിന് എതിരായിട്ടുള്ള പ്രവർത്തനം, സ്കൂൾ കുട്ടികൾക്കുള്ള പിന്തുണയും റോട്ടറി ക്ലബ് പാലാ ഈ വർഷം കൂടുതൽ ഈ മേഖലകളിൽ പ്രവർത്തിക്കും.ഇത് കൂടാതെ റോട്ടറി ക്ലബ് പാലായുടെ കൂട്ടിക്കൽ ഭവന പദ്ധതി പാലാ ജനറൽ ആശുപത്രിക്കായി സർജറിക്കായിട്ടുള്ള ഉപകരണങ്ങൾ തുടങ്ങിയ സാമൂഹിക സേവന പദ്ധതികൾക്ക് കൂടുതൽ ഊർജ്ജസ്വലമായി ഈ വർഷം മുന്നോട്ട് കൊണ്ടുപോകുന്നതാണ്.
പ്രസിഡന്റ് ഡോക്ടർ ജോസ് കുരുവിള കോക്കാട്ട് സെക്രട്ടറി ജിമ്മി ചെറിയാൻ
ബിജു എബ്രഹാം കോക്കാട്
ഡിസ്ട്രിക്ട് പ്രൊജക്റ്റ് ചെയർമാൻ ഡോക്ടർ ജി ഹരീഷ് കുമാർ
ക്ലബ് പബ്ലിക് ചെയർമാൻ ശ്രീ സന്തോഷ് മാട്ടേൽ എന്നിവർ വാർത്താ സമ്മേളത്തിൽ പങ്കെടുത്തു.

