പാലാ: കരൂർ ഗ്രാമപഞ്ചായത്തിലെ കുടക്കച്ചിറയിൽ പാറമടകൾക്ക് പഞ്ചായത്ത് സെക്രട്ടറി ലൈസൻസ് കൊടുത്തത് നിലവിലുള്ള സർക്കാർ നിയമങ്ങൾ അനുസരിക്കുന്നതിന്റെ ഭാഗമാണന്നും പാറമടകൾക്ക് കൊണ്ട് പഞ്ചായത്ത് ഭരണ സ്റ്റോപ്പ് കൊടുത്തു സമിതി ജനങ്ങൾക്കൊപ്പമാണെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ ഗ്രാമപഞ്ചായത്ത് പടിക്കൽ സമരം നടത്തുവാനും പഞ്ചായത്ത് ഭരണ സമിതിയെ അധിക്ഷേപിക്കുവാനും നടത്തുന്ന ശ്രമങ്ങൾ ഏറെ അപലപനീയമാണന്ന് പഞ്ചായത്ത് ഭരണ സമിതിക്കു വേണ്ടി പ്രസിഡന്റ് മഞ്ജു ബിജുവും വൈസ് പ്രസിഡന്റ് ബെന്നി വർഗീസ് മുണ്ടത്താനവും അറിയിച്ചു. പഞ്ചായത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് ഭരണ സമിതി നടത്തുന്ന പരി ശ്രമങ്ങൾ മറച്ചുവെച്ച് ജനങ്ങൾക്കിടയിൽ ആശയകുഴപ്പം സൃഷ്ടിക്കാൻ ചില നിഗൂഢ ശക്തികൾ നടത്തുന്ന വിഫല ശ്രമങ്ങൾ പഞ്ചായത്തിലെ സ്ഥിര താമസക്കാരും പ്രബുദ്ധരുമായവർ തിരിച്ചറിയുന്നുണ്ടെന്നും വിശദീകരിച്ചു.