പാലാ: നാലമ്പല ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനം. മാണി സി കാപ്പന്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനം. നാലമ്പലത്തിലേയ്ക്കുള്ള മുഴുവന്‍ റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. വൈദ്യുതി, വെള്ളം എന്നിവയുടെ ലഭ്യത ഉറപ്പു വരുത്തും. ക്രമസമാധാന പാലനത്തിന് കൂടുതല്‍ പോലീസിനെ നിയോഗിക്കും. അടിയന്തിര സാഹചര്യം നേരിടാന്‍ റവന്യൂ, പോലീസ്, ഫയര്‍ഫോഴ്‌സ്, ആരോഗ്യം തുടങ്ങിയ വകുപ്പുകള്‍ സജ്ജമാക്കും. ഉദ്യേഗസ്ഥതലത്തില്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാനും തീരുമാനിച്ചു. ആര്‍ ഡി ഒ പി.ജി.രാജേന്ദ്രബാബു മീനച്ചില്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, നാലമ്പല കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

