Breaking News

header ads

പ്ലസ്ടുവിന് സീറ്റ് വർദ്ധിപ്പിക്കണം: മാണി സി കാപ്പൻ

പാലാ: സംസ്ഥാനത്തെ ഉയർന്ന വിജയശതമാനം നേടിയ പാലാ വിദ്യാഭ്യാസ ജില്ലയിൽ പ്ലസ് ടുവിന് അധിക സീറ്റ് അനുവദിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്കു നൽകിയ നിവേദനത്തിൽ മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു. ഏറ്റവും കൂടുതൽ ആവശ്യമുള്ളത് സെക്കൻ്റ് ഗ്രൂപ്പാണ്. തൊണ്ണൂറ് ശതമാനത്തിനു മുകളിൽ മാർക്കു വാങ്ങിയവർക്കു പോലും ഈ ഗ്രൂപ്പിൽ അഡ്മിഷൻ ലഭിക്കാത്ത അവസ്ഥയാണുള്ളത്. ഉയർന്ന ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്കു പഠനത്തിനുള്ള അവസരം നിഷേധിക്കരുതെന്നും മാണി സി കാപ്പൻ അഭ്യർത്ഥിച്ചു. അടുത്ത അലോട്ടുമെൻ്റിന് ശേഷം സീറ്റ് വർദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കാമെന്ന് മന്ത്രി മാണി സി കാപ്പന് ഉറപ്പ് നൽകി.