Breaking News

header ads

ലയൺസ്‌ ക്ലബ്ബ് ചെയ്യുന്ന സേവന പ്രവർത്തങ്ങൾ മഹത്തരമെന്നും- മന്ത്രി VN വാസവൻ

പാലാ : ലയൺസ്‌ ക്ലബ്ബ് ചെയ്യുന്ന സേവന പ്രവർത്തങ്ങൾ മഹത്തരമെന്നും ,പരമാവധി ജനങ്ങൾക്ക് പ്രയോജനം കിട്ടുന്ന പദ്ധതികൾ തെരഞ്ഞെടുക്കാൻ ഭാരവാഹികൾ കൂടുതൽ ശ്രദ്ധിക്കണമെന്നും മന്ത്രി VN വാസവൻ. പാലാ ലയൺസ്‌ ക്ലബ്ബിന്റെ ഒരു വര്ഷം നീണ്ടുനിൽക്കുന്ന ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നെല്ലിയാനി ലയൺസ്‌ ക്ലബ്ബ് ഹാളിൽ നിർവഹിച്ചു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലയൺസ്‌ ക്ലബ്ബുകൾ സമ്പന്നരുടെ കൂട്ടായ്മ എന്ന ലേബലിൽ നിന്നും സമൂഹത്തിൽ വേദന അനുഭവിക്കുന്നവരുടെ അഭയ കേന്ദ്രമായി മാറികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നാട്ടിലെ പാവപ്പെട്ടവർക്കും സാധാരണ ക്കാർക്കും പ്രയോജനം ലഭിക്കുന്ന ഏത് പദ്ധതികൾ നടപ്പിലാക്കാനും സർക്കാർ കൂടെയുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .പുതു തലമുറക്ക് മാതൃകയാവുന്നു തരത്തിൽ സഹജീവികളോട് സ്നേഹവും കരുണയും കാണിക്കാൻ ക്ലബ്ബ് അംഗങ്ങൾ മുൻ പോട്ടുവരണമെന്നും മന്ത്രി ആഹ്വനം ചെയ്തു . ഈ വർഷത്തെ സേവന പദ്ധതികളുടെ ഉദ്ഘാടനം മാണി  സി കാപ്പൻ എം എൽ എ നിർവഹിച്ചു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം മുൻ ലയൺസ്‌ ഗവർണർ   ഡോക്ടർ ജോർജ് ജെ മാത്യു നിർവ്വഹിച്ചു. .പുതിയ പ്രസിഡന്റായി ടോമി മാംകൂട്ടം ,സെക്രട്ടറി ആയി ad cj ജോമി ചാത്തനാട്ട്,അഡ്മിനിസ്ട്രേറ്റർ ആയി vs രാധാകൃഷ്ണൻ,ട്രെഷറർ ad ബേബി സൈമൺ പുന്നകുന്നേൽ എന്നിവർ സ്ഥാനമേറ്റു. യോഗത്തിൽ മുൻ എംപി വക്കച്ചൻ മറ്റത്തിൽ,റീജണൽ ചെയർ പേഴ്സൺ മജു പുളിക്കൻ,സോൺ ചെയർ പേഴ്സൺ മാത്യു കോക്കാട്,മുൻ പ്രസിഡന്റ് ജോയി പ്ലാത്തോട്ടം എന്നിവർ പ്രസംഗിച്ചു