Breaking News

header ads

കനത്ത മഴയെ തുടർന്ന് മിനച്ചിൽ താലൂക്കിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.

പാലാ : കനത്ത മഴയെ തുടർന്ന് മിനച്ചിൽ താലൂക്കിലെ താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലായി. പാലാ ഈരാറ്റുപേട്ട റൂട്ടിൽ മൂന്നാനിയിൽ രാവിലെ 8.30 തെടെയാണ് വെള്ളം കയറി തുടങ്ങിയത്. ഇപ്പോഴും അതേ നില തുടരുകയാണ്. 10 മണിയോടെ പാലാ ഈരാറ്റുപേട്ട പുത്താർ മേഖലകളിൽ മഴക്ക് അൽപം ശമനമുണ്ടായെങ്കിലും 11.30 തോടെ വീണ്ടും മഴ ആരംഭിച്ചു. കിഴക്കൻ മേഖലയിൽ മഴ തുടരുന്നത് പാലാ ടൗൺ അടക്കം താഴ്ന്ന പ്രദേശ ങ്ങളെ കൂടുതൽ വെള്ളപൊക്ക ഭീഷണിയിലാഴ്ത്തിയിട്ടുണ്ട്. മിനച്ചിലാർ പല ഭാഗങ്ങിലും ഇരു കരതൊട്ടു . പൊന്നൊഴുകും തോട് കരകവിഞ്ഞ് ഭരങ്ങാനം വില ണ്ടുപാറ റോഡിൽ വെള്ളം കയറി. ഇത് വഴിയുള്ളഗതഗതവും ഏതാണ്ട് പൂർണ്ണമായും നിലച്ചു. മരങ്ങാട്ട് പിളളി കടപ്ലാമറ്റം റോഡിലും വെള്ളം കയറി. പാലാ കരിമ്പത്തി കണ്ടം ഭാഗന്നെ വിടുകളിലും വെള്ളം കയറി. ളാലം തോടും കരകവിഞ്ഞു. മൂന്നാനിയിലുടെ വലിയ വാഹനങ്ങളാണ് കൂടുതലും കടന്ന് പോവുകയുള്ളു. താഴ്ന മേഖലകളിലെ റബർ തോട്ടങ്ങളും പുരയിടങ്ങളുമെല്ലാം വെള്ളത്തിലായി. ഇടപാടി ക്ഷേത്രം ഗ്രൗണ്ടിലും വെള്ളം കയറി. ക്ഷേത്ര ഗ്രൗണ്ടിലെ കെട്ടിടത്തിലും വെള്ളം കയറ്റിയിട്ടുണ്ട്. മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ തുടങ്ങിയ അരിഷ്ട സംഭവങ്ങൾ ഇതേ വരെ റിപ്പോർട്ട് ചെയ്യപെട്ടിട്ടില്ല. 24 മണിക്ക്റും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും താലൂക്കിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. കനത്ത മഴ തുടർനാൻ കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിനടിയിലാകും