Breaking News

header ads

ഇലക്ട്രിക്കൽസ് സൂപ്പർവൈസേഴ്സ് ആൻഡ് വയർമാൻ അസോസിയേഷൻ ഭാരവാഹിയെ തൊഴിലുടമ മർദ്ദിച്ചതായി പരാതി.

 പാലാ : കേരള ഇലക്ട്രിക്കൽസ് സൂപ്പർവൈസേഴ്സ് ആൻഡ് വയർമാൻ അസോസിയേഷൻ പാലാ യൂണിറ്റ് ട്രഷർ പുലിയന്നൂർ പൂത്തോട്ടാകുന്നേൽ ശിവദാസിനെ തൊഴിലുടമ മർദ്ദിച്ചതായി പരാതി. ചേർപ്പുങ്കൻ സ്വദേശികളായ ഷൈമോൻ, ഷാമോൻ എന്നിവരുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാത്രി 10 മണിയോടെ അറയ്ക്കപാല മെന്ന സ്ഥലത്തേക്ക് വിളിച്ച് വരുത്തിയ ശേഷം മർദ്ദിക്കുകയും കുടുംബംഗങ്ങളെയടക്കം വധിക്കുമെന്ന് ഭീഷണി പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. വീടിന്റെ വയറിംഗ് ജോലികൾ പൂർത്തിയാകുന്നതിന് മുൻപ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നല്കണമെന്ന തൊഴിലുടമയുടെ നിർബന്ധത്തിന് വഴങ്ങാതിരുനതാണ് മർദ്ദന കാരണമെന്നാണ് ശിവദാസ് പറയുന്നത്. പാലാ പൊലീസിൽ ഇത് സംബന്ധിച്ച പരാതിയും നൽകിയിട്ടുണ്ട്. വൈദ്യുതി വകുപ്പ് മന്ത്രിക്കും, ലേബർ ഡിപാർട്ട്മെന്റിനും ഇത് സംബന്ധിച്ച് പരാതി നൽകുമെന്ന് കേരള ഇലക്ട്രിക്കൽസ് സൂപ്പർവൈസേഴ്സ് ആൻഡ് അസോസിയേഷൻ സംസ്ഥാന നേതൃത്വം അറിയിച്ചു. കുറ്റകാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ സമര പരിപാടികൾ ആരംഭിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.