പാലാ: രാത്രി വൈകി കാഞ്ഞിരപ്പള്ളിയിലും പൊൻകുന്നത്തും എത്തുന്ന യാത്രക്കാർക്ക് പാലായിലെത്തുവാൻ പുതിയ സർവ്വീസ് ആരംഭിച്ച് കെസ്ആർടിസി. രാത്രി 10.10ന് കാഞ്ഞിരപ്പള്ളിയിൽ നിന്നും പൊൻകു നം, പൈക വഴിയാണ് പാലായ്ക്ക് കെഎസ്ആർടിസി സർവീസ് ക മീകരിച്ചിരിക്കുന്നത്. രാത്രി 11 ന് ഈ സർവീസ് പാലായിലെത്തും.
നിലവിൽ പൊൻകുന്നം ഭാഗത്തു നിന്നു രാത്രി 8.45ന് ശേഷം പൈക വഴി പാലായിലേക്ക് ബസ് സർവീസ് ഇല്ലാത്ത സ്ഥിതിയായിരുന്നു. ഓട്ടോറിക്ഷയെയും മറ്റു വാഹനങ്ങളെയും ആശ്രയിച്ചായിരുന്നു യാത്ര . സ്ഥിരം യാത്രക്കാരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് അധികൃതർ സർവീസ് ആരംഭിച്ചിരിക്കുന്നതെന്ന് പാസഞ്ചേഴ്സ് അ സോസിയേഷൻ ചെയർമാൻ ജയ്സൺ മാന്തോട്ടം പറഞ്ഞു.

