പാലാ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ മാണി സി കാപ്പൻ എം എൽ എ അനുശോചിച്ചു. മതേതരത്വവും ജനാധിപത്യവും മുറുകെപ്പിടിച്ച് നിലപാടുകളിൽ ഉറച്ചുനിന്ന രാഷ്ട്രീയ വ്യക്തിത്വമായിരുന്നു ഉമ്മൻചാണ്ടിയെന്ന് മാണി സി കാപ്പൻ പറഞ്ഞു. ജനങ്ങൾക്കൊപ്പം നിന്നു പ്രവർത്തിച്ച ജനകീയനായ നേതാവായിരുന്നു അദ്ദേഹം. ജനങ്ങളെ ചേർത്തു നിർത്തുകയും സുതാര്യമായ പ്രവർത്തനങ്ങളിലൂടെ ജനഹൃദയങ്ങൾ കീഴടക്കുകയും ചെയ്ത ജനനേതാവായിരുന്നു ഉമ്മൻചാണ്ടി. കേരളചരിത്രത്തിൽ എക്കാലവും ഉമ്മൻചാണ്ടി സ്മരിക്കപ്പെടും. ജനാധിപത്യചേരിക്കു അദ്ദേഹത്തിൻ്റെ വിയോഗം തീരാനഷ്ടമാണെന്നും മാണി സി കാപ്പൻ തൻ്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.