Breaking News

header ads

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഭക്തിനിര്‍ഭരമായി.

ഭരണങ്ങാനം: അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. കാലാവസ്ഥ അനുകൂലമായതോടെ അതിരാവിലെ മുതല്‍  അല്‍ഫോന്‍സാമ്മയുടെ കബറിടത്തിങ്കല്‍ പ്രാര്‍ത്ഥിക്കുന്നതിന് ആയിരക്കണക്കിന് വിശ്വാസികളാണ് ഒഴുകിയെത്തിയത്. രാവിലെ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ നേര്‍ച്ചയപ്പത്തിന്റെ ആശീര്‍വാദ കര്‍മ്മം നിര്‍വ്വഹിച്ചു. ഇടവക ദേവാലയത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആഘോഷമായ തിരുനാള്‍ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്കി. തുടര്‍ന്ന് നടന്ന തിരുനാള്‍ പ്രദക്ഷിണം മെയിന്‍ റോഡിലൂടെ സഞ്ചരിച്ച് ഇടവക ദേവാലയത്തിലെത്തി സമാപിച്ചു. 

Video