Breaking News

header ads

ലോക സ്പെഷ്യൽ ഒളിംപിക്സ് ജേതാക്കൾക്ക് സ്വീകരണം നൽകി

പാലാ: ലോക സ്പെഷ്യൽ ഒളിംപിക്സിൽ ഭാരതത്തിനായി മെഡൽ നേടിയ കൊച്ചിടപ്പാടി സ്നേഹാരാം സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് അർഹമായ സഹായവും സർക്കാർ തലത്തിൽ വിദഗ്ദ കോച്ചിംഗ് സൗകര്യങ്ങളും ഒരുക്കി നൽകണമെന്ന് സംസ്ഥാന നിയമസഭയിൽ ആവശ്യപ്പെടുമെന്ന് മാണി സി കാപ്പൻ എം എൽ എ.

കഴിഞ്ഞ മാസം ജർമ്മനിയിൽ വച്ച് നടന്ന ലോക ഒളിംപിക്സിൽ പങ്കെടുത്ത അലിന ആന്റണി, നയന രമേശ് എന്നിവരെ അനുമോദിക്കുന്നതിനായി ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലായുടെ എം എൽ എ എന്ന നിലയിൽ രണ്ട് കുട്ടികൾക്കും പ്രോത്സാഹനമായി തൊട്ടടുത്ത ദിവസം തന്നെ പ്രത്യേക ക്യാഷ് അവാർഡ് താൻ സ്കൂളിൽ എത്തിച്ച് നൽകുമെന്നും മാണി സി കാപ്പൻ യോഗത്തിൽ അറിയിച്ചു.

അത്‌ലറ്റുകളായ രണ്ട് കുട്ടികളേയും മൊമെന്റോ നൽകിയും ഷാൾ അണിയിച്ചും ആദരിച്ചു.

യോഗത്തിൽ വികാരി ജനറാൾ റവ.ഡോ.സെബാസ്റ്റ്യൻ വേത്താനത്ത് അദ്ധ്യക്ഷത വഹിച്ചു. പാല നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ, പ്രൊവിൻഷ്യൽ സുപ്പീരിയർ റവ.സി. കാർമ്മൽ ജിയോ, വാർഡ് കൗൺസിലർ സിജി ടോണി തോട്ടത്തിൽ, പ്രിൻസിപ്പൽ സി.റോസ്മിത, ജനമൈത്രി പോലീസ് ഉദ്യോഗസ്ഥനായ ബിനോയി തോമസ്, അല്ലിയമ്മ ജോൺ, മിനി ശശീന്ദ്രൻ, ബെന്നി സെബാസ്റ്റ്യൻ, ധന്യ ജോയി തുടങ്ങിയവർ പ്രസംഗിച്ചു.