Breaking News

header ads

K. F. C. M. D സംസ്ഥാനതല യോഗം പാലാ മരിയസദനത്തിൽ നടത്തപെട്ടു

പാലാ : കേരള ഫെഡറേഷൻ ഫോർ ദി കെയർ ഓഫ് മെന്റലി ഡിസബിൽഡ് ന്റെയും വേൾഡ് അസോസിയേഷൻ ഫോർ സൈക്കോസോഷ്യൽ റീഹാബിലോറ്റേഷ ( WAPR) ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംസ്ഥാന തലയോഗം മരിയസദനത്തിൽ വച്ചു നടന്നു . പുതിയ മാനസിക ആരോഗ്യ നിയമഭേദഗതിയേപറ്റിയും  അതിന്റെ നിയമവശങ്ങളെപ്പറ്റിയും പറ്റിയും ചർച്ചചെയ്യപ്പെട്ട യോഗത്തിൽ പാലാ മരിയസദനം ഡയറക്ടർ സന്തോഷ്‌ ജോസഫ് സ്വാഗതം ആശംസിക്കുകയും K. F. C. M. D പ്രസിഡന്റ്‌ ശ്രീ. ടോമി മാത്യു അധ്യക്ഷപദം അലങ്കരിക്കുകയും ചെയ്തു.മുൻ WAPR പ്രസിഡന്റ്‌ ഡോ. ടി.മുരളി ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ ഓർഫനേജ് കണ്ട്രോൾ ബോർഡ് മുൻ ചെയർമാൻ ഫാ.റോയ് വടക്കേൽ,  മെന്റൽ ഹെൽത്ത്‌ അതോറിറ്റി അംഗം ഫാ . ജോഷുവ ജോർജ്, WAPR സെക്രെട്ടറി ഡോ . വി. കെ. രാധാകൃഷ്ണൻ, കുര്യാക്കോസ് പടവൻ, ഈരാറ്റുപേട്ട  റൊട്ടറി ക്ലബ് പ്രസിഡന്റ് ജീസൺ, ചാലി പാലാ എന്നിവർ സംസാരിച്ചു. തുടർന്ന് ഇടമറ്റം കെ. റ്റി. ജെ. എം ഹൈസ്കൂൾ റിട്ട. ചിത്രകല അധ്യാപകൻ ശ്രീ. സുകുമാരൻ നായരെ ആദരിച്ചു. ലോക പേപ്പർ ബാഗ് ദിനത്തോടനുബന്ധിച്ചു പാലാ മരിയസദനത്തിൽ  ഈരാറ്റുപേട്ട റോട്ടറി ക്ലബ്‌ സ്പോൺസർ ചെയ്ത മരിയസദനം പേപ്പർ ബാഗ് യൂണിറ്റിന്റെ  ആദ്യ പേപ്പർ ബാഗുകൾ  പാലാ റെയ്സസ്  സ്പോർട്സ് സ്ഥാപന ഉടമ ശ്രീ. കെവിനു കൈമാറുകയും ചെയ്തു.KFCMD യുടെ ഈ യോഗത്തിൽ അറുപതിൽ പരം സ്ഥാപനങ്ങളിൽ നിന്ന് അംഗങ്ങൾ  പങ്കെടുത്തു.