പാലാ രൂപത ആരംഭിക്കുന്നതിന് മുമ്പ് അന്ന് ചങ്ങനാശേരി രൂപതയുടെ ഭാഗമായിരുന്ന ഭരണങ്ങാനം ഇടവകയിലെ വൈദികനായിരുന്ന ബഹുമാനപ്പെട്ട സെബാസ്റ്റ്യൻ പിണക്കാട്ടച്ചന്റെയ ദീർഘനാളായുള്ള സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് മേരിഗിരി ആശുപത്രിയുടെ തുടക്കം. മെഡിക്കൽ മിഷൻ സഭാസ്ഥാപക മദർ അന്ന ഡെങ്കലുമായി അച്ചൻ ആശയവിനിമയം നടത്തി. കേരളത്തിൽ മെഡിക്കൽ മിഷൻ സന്യാസിനീ സമൂഹത്തിന് തുടക്കം കുറിക്കാനും ഭരണങ്ങാനത്ത് ആശുപത്രി സ്ഥാപിക്കാനും മദർ ഡെങ്കൽ അങ്ങനെ തീരുമാനമെടുത്തു. മെഡിക്കൽ രംഗത്ത് സേവനം ചെയ്യുന്നതിന് അർപ്പണ മനോഭാവവും സഹാനുഭൂതിയും സേവനസന്നദ്ധതയും മാത്രം പോരാ, പ്രൊഫഷണൽ വിദ്യാഭ്യാസവും അനിവാര്യമാണെന്ന് അറിയാവുന്ന മദർ ഡെങ്കൽ സന്യാസ ജീവിതത്തോട് താല്പര്യം ഉള്ള പഠനത്തിൽ സമർത്ഥരായ കത്തോലിക്കാ പെൺകുട്ടികളെ നഴ്സിംഗ് പഠനത്തിനായി അന്ന് ഇന്ത്യയുടെ ഭാഗമായിരുന്ന പാക്കിസ്ഥാനിലെ റാവൽപിണ്ടിയിലേക്ക് അയക്കാൻ പിണക്കാട്ടച്ചനോട് ആവശ്യപ്പെട്ടു. ക്രിസ്ത്യൻ കുടുംബങ്ങളിലെ സമർത്ഥരായ പെൺകുട്ടികൾ നഴ്സിംഗ് പഠനത്തിനും തുടർന്ന് സന്യാസ പരിശീലനത്തിനും ആയി ധൈര്യപൂർവം ഇറങ്ങിത്തിരിക്കുകയും പ്രൊഫഷണൽ ട്രെയിനിങ് നേടുകയും ചെയ്തു. കേരളത്തിൽ തിരിച്ചെത്തിയ ഇവർക്ക് അമേരിക്കയിൽ നിന്ന് എത്തിയ മെഡിക്കൽ മിഷൻ സഹോദരിമാർ സന്യാസ പരിശീലനം നൽകി സിസ്റ്റർ ജോൺ കുത്തിവളച്ചേൽ, സിസ്റ്റർ സേവ്യർ കുന്നേൽ, സിസ്റ്റർ ആൻ കയത്തുംകര, സിസ്റ്റർ ഫ്രാൻസിസ് പുല്ലുകാട്ട് എന്നീ നാല് മെഡിക്കൽ മിഷൻ സിസ്റ്റേഴ്സിന്റെയ നേതൃത്വത്തിൽ 1948 മാർച്ച് 19ന് സീറോ മലബാർ സഭയുടെ കീഴിലെ രണ്ടാമത്തെ ആശുപത്രിയായി 12 കിടക്കകകളോടെ എളിയ രീതിയിൽ മേരിഗിരി എന്ന ഐ.എച്ച്.എം (ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി ഹോസ്പിറ്റൽ) ആശുപത്രിക്ക് തുടക്കം കുറിച്ചു. സെബാസ്റ്റ്യൻ പിണക്കാട്ടച്ചന്റെ)യും ചങ്ങനാശ്ശേരി രൂപതാധ്യക്ഷൻ ബഹുമാനപ്പെട്ട ജെയിംസ് കാളാശേരിപ്പിതാവിന്റെടയും നല്ലവരായ നാട്ടുകാരുടെയും സംസ്ഥാന ഗവൺമെന്റി(ന്റെതയും അകമഴിഞ്ഞ പിന്തുണയും സഹായവും ഉണ്ടായിരുന്നു.
മേരിഗിരി ആശുപത്രി പടിപടിയായി വളർന്ന് ഇന്ന് 100 കിടക്കുകളുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ ജനറൽ ആശുപത്രിയായി പ്ലാറ്റിനം ജൂബിലിയുടെ തിളക്കത്തിൽ എത്തിനിൽക്കുന്നു. 1957 എ.എൻ.എം ട്രെയിനിംഗോടെ തുടക്കം കുറിച്ച നഴ്സിംഗ് സ്കൂൾ 1960 ൽ ജി എൻ എം കോഴ്സ് ആയി ഉയർത്തി. ഇവിടെനിന്ന് പഠിച്ചിറങ്ങിയ വിദ്യാർഥിനികൾ ഇന്ന് ലോകത്തിന്റെോ നാനാഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്നു. ഒരു സൂപ്പർ സ്പെഷ്യാലിറ്റിയിലേക്ക് നീങ്ങാതെ സാധാരണക്കാർക്കും പാവപ്പെട്ടവർക്കും എത്തിപ്പെടാവുന്ന ജനറൽ ആശുപത്രിയായി, ജനറൽ മെഡിസിൻ, ജനറൽ സർജറി, പീഡിയാട്രിക്സ്, ഗൈനക്കോളജി ഓർത്തോപീഡിക്, സൈക്യാട്രി, ഇഎൻടി, അനസ്തേഷ്യയോളജി, ഡെന്റിൽ, ആയുർവേദം, കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി എന്നീ വിഭാഗങ്ങളിലായി മുന്നോട്ടുപോകുന്ന മേരിഗിരിയിൽ കഴിഞ്ഞ 75 വർഷത്തിനുള്ളിൽ എൺപതിനായിരത്തിൽ പരം കുട്ടികൾ പിറന്നുവീണു. ഐഎസ്ഒ, ബേബി ഫ്രണ്ട്‌ലി ഹോസ്പിറ്റൽ അവാർഡ്, NABH എൻട്രി ലെവൽ സർട്ടിഫിക്കേഷന്‍ എന്നിവയെല്ലാം മേരിഗിരിക്കു നേടാൻ സാധിച്ചു.
ജൂബിലി വർഷത്തിൽ വിവിധങ്ങളായ പരിപാടികൾ നടത്തുകയും പുതിയ സംരംഭങ്ങൾ ആരംഭിക്കകയും ചെയ്യുന്നു. പ്ലാറ്റിനം ജൂബിലിയാലോഷങ്ങളുടെ ഭാഗമായി 75 ആശുപത്രി ജീവനക്കാർ ജൂബിലി വർഷം രക്തദാനത്തിന് സന്നദ്ധരായി. അതോടൊപ്പം ഈ ആശുപത്രിയിൽ ജനിച്ച കുട്ടികളുടെ സംഗമം, മുൻ ജീവനക്കാരുടെ സംഗമം, നഴ്സിംഗ് സ്കൂൾ വിദ്യാർത്ഥിനികളുടെ അലുമിനി മീറ്റിംഗ് , ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സംഗമം, മേരിഗിരി ആശുപത്രിയുടെ ആഭ്യുദയ കാംക്ഷികളുടെ സംഗമം എന്നിങ്ങനെ വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. ഈ ആശുപത്രിയിലെ പൊതുജനാരോഗ്യവിഭാഗം വഴി നടത്തുന്ന സെന്റ് അൽഫോൻസാ പാലിയേറ്റീവ് കെയർ യൂണിറ്റ് ഭരണങ്ങാനം അരുവിത്തുറ ഇടവകകളിൽ സ്വാന്തന പരിചരണ പരിപടികൾ ജൂബിലി വർഷത്തിൽ സൗജന്യമായി നൽകി. പ്ലാറ്റിനം ജൂബിലി സ്മാരകമായി ആശുപത്രി പുതുതായി ഒരു MRI, CT യൂണിറ്റ് ആരംഭിക്കുന്നു. ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം 2023 ഓഗസ്റ്റ് മാസം 17ാം തീയതി ഉച്ച കഴിഞ്ഞ് 2 മണിക്ക് ആശുപത്രിയിൽ വച്ച് നടക്കുന്നു. പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയിൽ ചേരുന്ന പൊതു സമ്മേളനം സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. പ്ലാറ്റിനം ജൂബിലി സ്മാരക MRI, CT ബ്ലോക്കിന്റെ ശിലാസ്ഥാപനം സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ നിർവ്വഹിക്കും. ബഹു. ലോകസഭാ MP ശ്രീ. തോമസ് ചാഴികാടൻ, രാജ്യസഭാ MP ജോസ് കെ.മാണി, പാലാ MLA മാണി.സി. കാപ്പൻ, മെഡിക്കൽ മിഷൻ സഭ സൂപ്പീരിയർ ജനറൽ സി. ആഗ്നസ് ലാൻഫെർമാൻ, കാത്തലിക് ഹെൽത്ത് അസ്സോസ്സിയേഷൻ കേരളാ ഘടകം പ്രസിഡന്റ് റവ.ഡോ.ബിനു കുന്നത്ത് , ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസ്സി സണ്ണി എന്നിവർ സംബന്ധിക്കും

