പാലാ: ലാഭകരമായി പ്രവർത്തിക്കുന്ന രാമപുരം സർവ്വീസ് സഹകരണ ബാങ്കിന്റെ ഭരണം പിടിക്കാൻ സി.പി.എം. ഭരണത്തിന്റെ പിൻബലത്തിൽ ജോസ് കെ മാണി വിഭാഗം ശ്രമങ്ങൾ നടത്തി വരികയാണെന്ന് എ.ഐ. സി.സി. മെമ്പർ ജോസഫ് വാഴയ്ക്കൻ ആരോപിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കാൻ അന്ന് UDF ആയി രുന്ന ഇപ്പോൾ LDF പാനൽ നയിക്കുന്ന ബൈജു ജോണിന്റെ നേതൃ ത്വത്തിൽ CPM നെ കൂട്ടുപിടിച്ച് രാമപുരം ബാങ്കിൽ അഡ്മിനിസ്ട്രേറ്റ് ഭരണം ഏർപ്പെടുത്തി നിയമ വിരുദ്ധമായി വോട്ടുകൾ ചേർക്കുകയും ചെയ്തിട്ടുണ്ട്. അന്ന് അനതികൃതമായി ചേർത്ത വോട്ടുകൾ തടയണ മെന്ന് ആവശ്യപ്പെട്ടുകൊണ്ട് UDF കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാ നത്തിൽ 276 വോട്ടുകൾ കോടതി തടഞ്ഞിട്ടുണ്ട്. 103 UDF വോട്ടുകൾ തളളിക്കളഞ്ഞ ത് ഇന്ന് കോടതിയുടെ മുമ്പിൽ വരികയാണ്.
നിലവിൽ ബാങ്ക് ഭരണസമിതിയിലെ അംഗമായിരിക്കുന്ന ഇത്തവ ണയും UDF പാനലിലെ സ്ഥാനാർത്ഥിയുമായ മത്തച്ചൻ പുതിയിടത്തു ചാലിന്റെ നോമിനേഷൻ ഭരണ സ്വാധീനത്തിന്റെ മറവിൽ തളളിക്കളയു കയും UDF പാനലിലെ വനിത സ്ഥാനാർത്ഥിയായിരുന്ന ബീന വിജ യൻ ഉപജീവനത്തിനായി ബാങ്ക് കെട്ടിടത്തിന്റെ സ്റ്റെപ്പിന്റെ അടിയിൽ തയ്യൽ ജോലി നടത്തുന്നതിന്റെ പേരിൽ ബാങ്കുമായി സാമ്പത്തിക ഇട പാട് ഉണ്ട്' എന്ന് ആരോപിച്ചുകൊണ്ടുമാണ് നോമിനേഷൻ തളളിക്ക ളഞ്ഞത്. ബാങ്ക് ഭരണം പിടിച്ചെടുക്കാൻ നടത്തുന്ന ഗൂഡ നീക്കത്തി നെതിരെ ജനാധിപത്യ വിശ്വാസികൾ കരുതിയിരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ബാങ്കിന്റെ ബൈലോയും സർക്കാരിന്റെ ഉത്തരവും അനുസരിച്ച് ഇലക്ഷൻ പ്രഖ്യാപിക്കുന്ന സമയത്ത് നിക്ഷേപമണ്ഡലത്തിൽ മത്സരി ക്കുന്ന സ്ഥാനാർത്ഥിക്ക് ബാങ്കിൽ നിക്ഷേപം ഉണ്ടായിരിക്കണം എന്ന താണ് നിയമം.
എന്നാൽ നിക്ഷേപ മണ്ഡലത്തിൽ മത്സരിക്കുന്ന ബൈജു ജോൺ ബാങ്ക് ഇലക്ഷണൻ പ്രഖ്യാപിച്ച ശേഷം നോമിനേഷന് രണ്ടു ദിവസം മുമ്പ് 17/08/2023 ൽ ആണ് ഡിപ്പോസിറ്റ് ചെയ്തിരിക്കുന്നത്. ഇത് നിയമവി രുദ്ധമാണെന്ന് UDF ചൂണ്ടിക്കാട്ടിയിട്ടും നോമിനേഷൻ സ്വീകരിക്കുകയും ചെയ്തു. LDF ഭരണത്തിന്റെ പിൻബലത്തിൽ രാമപുരം ബാങ്ക് ഭരണം പിടിച്ചെടുക്കാൻ CPM സംഘടന നേതാവായ ജയൻ എന്ന ജീവനക്കാരനെ റിട്ടേണിങ്ങ് ഓഫീസറായി നിയമിച്ചത് രാഷ്ട്രീയ ഗൂഢാനീക്കമമാണെന്ന് നേതാക്കൾ ആരോപിച്ചു.
CPM ന്റെയും ജോസ് കെ മാണി വിഭാഗത്തിന്റെയും സ്ഥാനാർത്ഥി കൾ മത്സരിക്കുന്ന പാനലിന് LDF എന്ന് പേരിടാത്തിന്റെ കാരണം സംസ്ഥാനത്തെ LDF സർക്കാരിന്റെ ദുർഭരണത്തിനെതിരെയുളള ജന രോഷം ഭയപ്പെട്ടാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
ഭരണത്തിന്റെ മറവിൽ ഉദ്യോഗസ്ഥരെയും ഗുണ്ടകളെയും ഉപയോ ഗിച്ച് രാമപുരം ബാങ്ക് പിടിച്ചെടുക്കാൻ നടത്തുന്ന ശ്രമം രാമപുരത്തെ സഹകാരികൾ പരാജയപ്പെടുത്തുമെന്നും നേതാക്കൾ പറഞ്ഞു.. Advt ബിജു പുന്ന ത്താനം. മോളി പീ റ്റർ. സിറ്റി .രാജൻ .വി . എ ജോസ് . തോമസ്സ് ഉഴുന്നാലിൽ, മത്തച്ചൻ പി ജെ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

