Breaking News

header ads

മുത്തോലി ബാങ്ക്:മുഴുവൻ സീറ്റും എൽ.ഡി.എഫ് നേടി

പാലാ.  മുത്തോലി സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് രൂപം നൽകിയ സഹകരണമുന്നണി മുഴുവൻ സീറ്റും നേടി.
കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം പ്രസിഡണ്ടും ബാങ്ക് പ്രസിഡണ്ടുമായ ടോബിൻ കെ.അലക്സ് നേതൃത്വം നൽകിയ പാനലാണ് വിജയിച്ചത്. വി ജയിച്ചവർക്ക് 2000-ൽ പരം വോട്ടിൻ്റെ ഭൂരിപക്ഷം ലഭിച്ചു.
എ .ആർ.അശോക്, എം.ആർ.ജയകൃഷ്ണൻ, പി.ടി.ജോർജ്, ടോമി ജോൺ, ടി.ജെ.പരമേശ്വരൻ, ബിബിൻ മാനുവൽ, പി.ജെ.ഷിബു, സാജൻ ജോസഫ്, കുട്ടിയമ്മ ജേക്കബ്, ജെസ്സി ജോസ്, ജെസ്സി പോൾ, കെ.ജി.സജീവ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
വിജയികൾക്ക് എൽ.ഡി.എഫ് യോഗം മുത്തോലി ജംഗ്ഷനിൽ സ്വീകരണം നൽകി.
അനുമോദന യോഗത്തിൽ പി.കെ.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജോസ് ടോം, പി.എം.ജോസഫ്, മാത്തുകുട്ടി ചേന്നാട്ട്, ജോസുകുട്ടി പൂവേലി, പ്രദീപ് കുമാർ, രാജൻ മുണ്ടമറ്റം, പുഷ്പചന്ദ്രൻ ,അനില മാത്തുക്കുട്ടി എന്നിവർ പ്രസംഗിച്ചു.