Breaking News

header ads

ഇന്ത്യൻ തൊഴിലാളികൾ പ്രതിസന്ധികളുടെ നടുവിൽ - കെ പി രാജേന്ദ്രൻ.

പാലാ:  ബിജെപി യുടെ ഭരണത്തിൻ കീഴിൽ ഇന്ത്യയിലെ തൊഴിലാളികൾ വലിയ പ്രതിസന്ധികളിലൂടെ ആണ് കടന്നുപോകുന്നതെന്ന് എ ഐ റ്റി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ പറഞ്ഞു. തൊഴിലാളികൾ നടത്തിയ ഐതിഹസിക പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ  ഇല്ലായ്മ ചെയ്യുന്നതിനുള്ള കരിനിയമങ്ങൾ ഓരോന്നായി പാർലമെന്റിനെപോലും നോക്കു കുത്തികളാക്കി നടപ്പിലാക്കുന്നു.  ഇന്ത്യയിലെ കുത്തക മുതലാളിമാർക്ക് പാദസേവ ചെയ്യുകയാണ് കേന്ദ്ര ഗവണ്മെന്റ് എന്നും അദ്ദേഹം പറഞ്ഞു. പാലായിൽ നടക്കുന്ന എ ഐ റ്റി യു സി ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജേന്ദ്രൻ.10 ന് കുരിശുപള്ളി ജംഗ്ഷനിൽ ജില്ല പ്രസിഡന്റ് റ്റി എൻ രമേശൻ പതാക ഉയർത്തിയതോടെ പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ  രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന് തുടക്കമായി. റ്റി എൻ രമേശൻ, ബാബു കെ ജോർജ്, എം ജി ശേഖരൻ, കെ ഡി വിശ്വനാഥൻ, കെ അജിത എന്നിവർ അടങ്ങുന്ന പ്രസീഡിയം സമ്മേളനത്തിന് അധ്യക്ഷം വഹിച്ചു. ജോൺ വി ജോസഫ് രക്ത സാക്ഷി പ്രമേയവും, അഡ്വ ബിനു ബോസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. അഡ്വ പി ആർ തങ്കച്ചൻ സ്വാഗതം ആശംസിച്ചു
ജില്ല സെക്രട്ടറി അഡ്വ വി കെ സന്തോഷ്‌ കുമാർ റിപ്പോർട്ടും കണക്കും  അവതരിപ്പിച്ചു.സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ, സിപിഐ ജില്ല സെക്രട്ടറി അഡ്വ വി ബി ബിനു, എ ഐ റ്റി യു സംസ്ഥാന വൈസ് പ്രസിഡന്റ് പി കൃഷ്ണൻമഹിളാ സംഘം ജില്ല സെക്രട്ടറി ലീനമ്മ ഉദയകുമാർ, കിസ്സാൻ സഭ ജില്ല പ്രഡിഡന്റ് അഡ്വ തോമസ് വി റ്റി, ഹേമലത പ്രേംസാഗർ, കെ റ്റി പ്രമദ്, പി കെ ഷാജകുമാർ, ബി രാമചന്ദ്രൻ, എന്നിവർ പ്രസംഗിച്ചു. സമ്മേളനം ഇന്നും തുടരും.