Breaking News

header ads

ഇടപ്പാടി ആനന്ദ ഷണ്മുഖ ക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്നം ഒക്ടോബർ 1 മുതൽ

പാലാ : ശ്രീനാരായണഗുരുദേവ തൃക്കരങ്ങളാൽ പ്രതിഷ്ഠ നടത്തിയ ഇടപ്പാടി ആനന്ദ ഷണ്മുഖ ക്ഷേത്രത്തിൽ 2023 ഒക്ടോബർ 1, 2 ഞായർ, തിങ്കൾ) തീയതികളിൽ അഷ്ടമംഗല ദേവപ്രശ്നം നടക്കും. കോട്ടൂർ പ്രസാദ് നമ്പീശൻ അവർകളാണ് മുഖ്യ ദൈവജ്ഞൻ.രതീഷ് പണിക്കർ കായണ്ണ സഹദൈവജ്ഞനാകും  ക്ഷേത്രം തന്ത്രി ശ്രീമദ് ജ്ഞാനതീർത്ഥ സ്വാമികൾ മേൽശാന്തി സനീഷ് വൈക്കം എന്നിവരുടെ നേതൃത്വത്തിൽ വിശേഷാൽ പൂജകൾക്ക് ശേഷമാണ് അഷ്ടമംഗല ദേവപ്രശ്നം ആരംഭിക്കുക
പിതൃ തർപ്പണത്തിന് വളരെ പുണ്യ പ്രസിദ്ധമാണ് ഇടപ്പാടി ആനന്ദ ഷണ്മുഖ ക്ഷേത്രം. നിത്യവും പിതൃതർപ്പണവും പിതൃകർമ്മങ്ങളും നടക്കുന്ന നമ്മുടെ ക്ഷേത്ര സങ്കേതത്തിൽ ശക്തമായ വൈഷ്ണവ ചൈതന്യം കുടികൊള്ളുന്നതായും ആ ചൈതന്യത്തെ ചുറ്റുമത്തിലിനു വെളിയിലായി പ്രത്യേകം ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠി ക്കേണ്ടതാണെന്നും പ്രമുഖ ദൈവജ്ഞൻ  പ്രസാദ് നമ്പീശന്റെ നേതൃത്വത്തിൽ നടത്തിയ ഒറ്റരാശിയിൽ തെളിഞ്ഞിരുന്നു. വിഷ്ണു ക്ഷേത്രം വരുന്നതോടെ മുൻകാലങ്ങളിലെ പോലെ പിതൃക്കളെ സമർപ്പിക്കുന്നതിനുള്ള ഒരു സങ്കേതമായി  ക്ഷേത്രം മാറും അതോടൊപ്പം ക്ഷേത്രത്തിൽ വിപുലമായ സൗകര്യങ്ങളോടെയുള്ള ഓഡിറ്റോറി യവും മറ്റ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ദേവഹിതം അറിയുന്നതിനും കൂടി വേണ്ടിയാണ് അഷ്ടമംഗല ദേവപ്രശ്നം നടത്തുന്നത്.
പത്രസമ്മേളനത്തിൽ പ്രസിഡന്റ് എം എൻ ഷാജി,വൈസ് പ്രസിഡൻറ് സതീഷ് മണി സെക്രട്ടറി ഒഎം സുരേഷ്,ദേവസ്വം മാനേജർ കണ്ണൻ ഇടപാടി , PSസ ശാർങ്ങ ദരൻ, പി എൻ വിശ്വംഭരൻ ,സജീവ് വയല സിബി ചിന്നൂസ് ,രാജൻ ഇട്ടിക്കൽ തുടങ്ങിയവർ പങ്കെടുത്തു