പാലാ: ഡയാലിസിസ് മുടങ്ങാതെ ചെയ്യുവാൻ പണമില്ലാതെ വിഷമിക്കുന്ന നിർധന കിഡ് നി രോഗികൾക്ക് സൗജന്യ ഡയാലിസിസ് ഒരുക്കിയിരിക്കുകയാണ് പാലാ പീറ്റർ ഫൗണ്ടേഷനും കൊഴുവനാൽ റോട്ടറി ക്ലബ്ബ ഫൗണ്ടേഷൻ ചെയർമാൻ പാലാ വെട്ടുകല്ലേൽ ഷിബു പീറ്റർ, റോട്ടറി അസിസ്റ്റന്റ് ഗവർണർ സാനോ ജോസ് കൈപ്പൻപ്പാക്കൽ തലവയലിൽ കൊഴുവനാൽ ക്ലബ് പ്രസിഡന്റ മാർട്ടിൻ, ജോസ്, ടിസ്സൺ മാത്യു ചന്ദ്രൻകുന്നേൽ എന്നിവരുടെ ശ്രമഫലമായി അമേരിക്കയിലെ റോട്ടറി ഇന്റർനാഷണലിന്റെ ഗ്ലോബൽ ഗ്രാന്റോടു കൂടിയാണ് സംസ്ഥാനത്തെ ഗ്രാമപ്രദേശത്തുള്ള വിവിധ ആശുപ്രതികളിൽ ഡയാലിസിസ് മെഷീനുകൾ സംഭാവന നൽകുന്നത്. ചിക്കാഗോ നൈൽസ് റോട്ടറി ക്ലബ്ബിന്റെ സഹകരണവുമുണ്ട്. അർഹതപ്പെട്ട നിർധനർക്ക് തികച്ചും സൗജന്യമായി ഡയാലിസിസ് ഏർപ്പാടാക്കുകയാണ്. ലക്ഷ്യം. ഈ വർഷം ആദ്യ ഗഡുവിൽ 70ലക്ഷം രൂപ ചെലവിൽ തിരുവനന്തപുരം വട്ടപ്പാറ ഗ്രാമത്തിലുള്ള ശാന്തിഭവൻ ആശുപ്രതിലാണ് ഈ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്.പദ്ധതിയുടെ ഉദ്ഘാടനം 29ന് വെള്ളിയാഴ്ച്ച 7 മണിക്ക് കൊഴുവനാൽ ക്ലബ്ബിൽ Rotary governor Dr. G Sumithran നിർവഹിക്കും.

