പാലാ: സെന്റ് വിൻസെന്റ് ഡി പോൾ പാലാ ഏരിയ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തിരുക്കുടുംബ സംഗമം നടത്തി. സമ്മേളനത്തിന്റെ ഉദ്ഘാഘാടനം മാണി സി. കാപ്പൻ എംഎൽഎ നിർവഹിച്ചു. ളാലം പള്ളി പാരീഷ് ഹാളിൽ ചേർന്ന സംഗമത്തിൽ പാലായിലെ സിസ്റ്റേഴ്സ് നടത്തിവരുന്ന പതിനൊന്ന് ശിശു സംരക്ഷണ കേന്ദ്രത്തിലെയും പതിനൊന്ന് വയോജന സംരക്ഷണ കേന്ദ്രത്തിലെയും അന്തേവാസികൾ പങ്കെടുത്തു.