പാലാ: കത്തോലിക്കാ സഭയുടെ സാമൂഹ്യ സേവന പ്രസ്ഥാനമായ കാരിത്താസ് ഇന്ത്യയുടെ നാഷണൽ അസംബ്ലി ഒക്ടോബർ 12 13 14 തീയതികളിൽ കേരളത്തിൽആദ്യമായി പാലായിൽ വെച്ച് നടത്തപ്പെടും. സാർവ്വദേശീയ തലത്തിൽ മാർപാപ്പ രക്ഷാധികാരിയായുള്ള കാരിത്താസ് യൂണിവേഴ്സിന്റെ ഭാഗമാണ് കാരി ത്താസ് ഇന്ത്യ പ്രകൃതിക്കും മനു ഷ്യനും ഭീഷണി നേരിടുന്ന ഇട ങ്ങളിൽ സഹായ ഹസ്തവുമായി ഓടിയെത്തുന്ന കാരിത്താസ് ഇന്ത്യ ലാത്തൂർ ഭൂകമ്പം മുതൽ കൂട്ടിക്കൽ ദുരന്തം വരെ ഓരോ ദുരിതവേ ളകളിലും ആശ്വാ സത്തിന്റെ കൈ ത്താങ്ങായിരുന്നു. രാജ്യത്തെ 174 രൂപതകളിലും പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തന വിഭാഗങ്ങളായ സോഷ്യൽ വെൽ ഫെയർ സൊസൈ റ്റികളാണ് കാരി ത്താസ് ഇന്ത്യയുടെ അംഗങ്ങൾ . കാത്തലിക് ബിഷപ്പ് കോൺ ഫറൻസ് ഓഫ് ഇന്ത്യ. സി.ബി. സി.ഐ യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കാരിത്താസ് ഇന്ത്യയിൽ അംഗ ങ്ങളായിട്ടുള്ള നമ്മുടെ രാജ്യത്തെ എല്ലാ രൂപതകളു ടെയും സോഷ്യൽ വർക്ക് ഡയറക്ട ർമാർ സംഗമിക്കുന്ന നാഷണൽ അസംബ്ലി 12ന് വ്യാഴാഴ്ച രാവിലെ 9 മണിക്ക് പാലാ അരുണാപുരം അൽഫോൻസിയൻ പാസ്റ്ററൽ ഇൻ സ്റ്റ്യൂട്ടിൽ ആരംഭിക്കും.
കാരിത്താസ്ഇന്ത്യയുടെ
ദേശീയ ചെയർമാനും പാറ്റ്നാ അതിരൂപ താധ്യക്ഷനുമായ മാർ സെബാസ്റ്റ്യൻ കല്ലുപുരത്തിന്റെ അദ്ധ്യക്ഷത യിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നാഷണൽ അസംബ്ലിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കും. തോമസ് ചാഴി കാടൻ എം.പി, മാണി സി കാപ്പൻ എം.എൽ.എ മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ, കരിത്താസ് ഇന്റർ നാഷണൽ സെക്ര ട്ടറി ജനറൽ ആലി സ്റ്റെയർ ദത്തൻ, കരിത്താസ്
സമാപന ദിനമായ ശനിയാഴ്ച വിജയപുരം രൂപതയുടെ ബിഷപ്പ് മാർ സെബാസ്റ്റ്യൻ തെക്കും തൈച്ചേരിൽ എം.ജി. യൂണിവേഴ്സിറ്റിയുടെ മുൻ വൈസ് ചാൻസിലർ ഡോ. ജാൻസി ജെയിംസ്, ഫാ.റൊമാൻസ് ആൻറണി പീറ്റർ സെയ്ദൻ, പാൻസോറൻ റോങ്ങ് ജി.സി.സിലുവപ്പൻ ഫാ. മാവേറിക്ക് ഫെർണാണ്ടസ്, ഫാ. ബിബിൻ പാനി, സാമൂഹ്യ പ്രവർത്തക ദയാബായി സി.ദീപിക എസ്.എൻ.ഡി, ഫാ.ഫ്രാൻസിസ് ദബ് റേ, സി.ജസീന ഐക്കരപറമ്പിൽ എസ്.ആർ.എ, ബബിത പിന്റോ തുടങ്ങിയവർ സംസാരിക്കും.
വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് ചെയർമാനും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ ജനറൽ കൺവീനറും ഫാ. ബർക്കുമാൻസ് കുന്നുംപുറം,ഫാ. ജോസ് തറപ്പേൽ, ഫാ. ജയിംസ് മംഗലത്ത്, ഫാ. സെബാസ്റ്റ്യൻ പഴയപറമ്പിൽ, ഫാ. ജേക്കബ് വെള്ളമരുതങ്കൽ, ഫാ. തോമസ് വാലുമ്മേൽ, ഫാ. ജോസഫ് നരിതൂക്കിൽ, ഫാ.ജോസഫ് മുകളേപറമ്പിൽ, ഫാ. ജോസ് വടക്കേ ക്കുറ്റ്, ഫാ.മാത്യു പുല്ലുകാലായിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവുപുരയിടം, ഫാ.മാണി കൊഴുപ്പുകുറ്റി, ഫാ. ആൽബിൻ ഏറ്റുമാനൂക്കാരൻ , ഫാ.ജോർജ് പുല്ലു കാലായിൽ ഫാ.ജോർജ് വടക്കേ തൊട്ടിയിൽ, ഫാ.ജോസഫ് താഴത്തു വരിക്കയിൽ തുടങ്ങിയവർ ചെയർമാൻമാരും ഡോ.വി.ആർ ഹരിദാസ്, അബീഷ് ആന്റണി, ദിലീഷ് വർഗീസ്, നിക്സൺ മാത്യു, ഡാന്റീസ് കൂനാനിക്കൽ, പി.വി.ജോർജ് പുരയിടം, ജോസ് നെല്ലിയാനി, ജോയി മടിയ്ക്കാങ്കൽ, സിബി കണിയാംപടി, വിമൽ ജോണി, എബിൻ ജോയി, സി.ലിറ്റിൽ തെരേസ്, മെർളി ജയിംസ്, ക്ലാരിസ് ചെറിയാൻ, ഷീബാ ബെന്നി, അലീനാ ജോസഫ് സൗമ്യാ ജയിംസ് എന്നിവർ കൺവീനർമാരുമായ സ്വാഗതസംഘമാണ് ത്രിദിന നാഷണൽ അസംബ്ലിയുടെ സംഘാടനത്തിന് നേതൃത്വം കൊടുക്കുന്നത്.
പാലാ ബിഷപ്പ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് , കാരിത്താസ് ഇൻഡ്യ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.പോൾ മുഞ്ഞലിൽ, അസി.ഡയറക്ടർ ഫാ.ജോളി പുത്തൻപുര, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ, അസി.ഡയറക്ടർ ഫാ.ജോസഫ് താഴത്തു വരിക്കയിൽ, പബ്ലിസിറ്റി കമ്മറ്റി ചെയർമാൻ ഫാ.ജോർജ് എന്നിവർ പങ്കെടുത്തു.

