Breaking News

header ads

കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം 22 മുതൽ പാലായിൽ

പാലാ: കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം, സംസ്കൃതോത്സവം, അറ ബിക് കലോത്സവം എന്നീ കലോത്സവങ്ങൾ 2023 നവംബർ 22, 23, 24, 25 പാലാ സെന്റ് തോമസ് എച്ച്.എസ്.എസ്. മുഖ്യ വേദിയായി പതിനഞ്ച് വേദികളിലായി നടക്കുകയാണ്. ഏകദേശം 9000 ൽ അധികം കൗമാര കലാകാരന്മാർ ഈ കലോത്സ വത്തിൽ പങ്കാളികളാകുന്നു. കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. 22 ന് രാവിലെ 10 മണിക്ക് മേളയുടെ ഉദ്ഘാടനം ജോസ് കെ. മാണി എം.പി. നിർവ്വഹിക്കും. മാണി സി. കാപ്പൻ എം.എൽ.എ. അദ്ധ്യക്ഷതവഹിക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യപ്രഭാഷണം നടത്തും. പാലാ നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ സന്ദേശം നൽകും. 25 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ പാലാ നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി, സമാപന സമ്മേളനം ഉദ്ഘാ ടനം ചെയ്യും. മേളയിൽ ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ചിട്ടുളള ക്രമീകരണങ്ങളാ ണ് നടത്തിയിട്ടുളളത്. മേളയോടനുബന്ധിച്ച് വിവിധയിടങ്ങളിൽ ഫ്ളാഷ് മോപ്പു കൾ ആസൂത്രണം ചെയ്തിട്ടുണ്ട്. വിവിധങ്ങളായ 15 സബ് കമ്മറ്റികൾ മേളയുടെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.

കോട്ടയം വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ റെജി കെ. മാത്യു, ഹെഡ്മാസ്റ്റർ റെജി സെബാസ്റ്റ്യൻ, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജിസമരിയ, ഗവ. മഹാത്മാഗാന്ധി ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ എ. ജഹ്ഫറുദ്ദീൻ, സെന്റ് മേരീസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസി കെ. ജോസഫ്, പബ്ലിസിറ്റി കൺവീനർ നാസർ മുണ്ടക്കയം, വിവിധ സബ് കമ്മറ്റി കൺവീനർമാരായ കെ.രാജ്കുമാർ, ലിജോ ആനിത്തോട്ടം, ആർ.രാജേഷ്, അനൂപ് സി.മറ്റം, റിസപ്ഷൻ കമ്മറ്റി കൺവീനർ ജോബി കുളത്തറ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.