Breaking News

header ads

പാലാ സെന്റ് തോമസ് കോളജിന് സ്വയംഭരണപദവി

 

പാലാ: മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും പ്രശസ്തമായ കലാലയങ്ങളില്‍ ഒന്നായ പാലാ സെന്റ് തോമസ് കോളജിന് ഓട്ടോണമസ്പദവി നല്‍കിക്കൊണ്ടുളള അനുമതി യു.ജി.സി.യില്‍ നിന്നും ലഭിച്ചു. 1950-ല്‍ആരംഭിച്ച സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലിയുടെ നിറവിലെത്തിനില്‍ക്കുമ്പോഴാണ് കോളേജിന്റെ പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍സ്വയംഭരണ പദവി ലഭിച്ചത്. റീഅക്രഡിറ്റേഷനില്‍ A ++ ലഭിച്ച സെന്റ് തോമസ്കോളജ് ഇന്ന് മികവിന്റെ കേന്ദ്രമാണ്. പത്തിലേറെ ബഹുനിലമന്ദിരങ്ങളുള്ള

വിശാലവും ഹരിതാഭവുമായ ക്യാമ്പസാണ് സെന്റ് തോമസ് കോളജിന്റെ സവിശേഷത. സുസജ്ജമായ ലൈബ്രറി, ഇന്‍ഡോര്‍ സ്റ്റേഡിയം,സ്വിമ്മിംഗ് പൂള്‍, ഓപ്പണ്‍ ജിമ്‌നേഷ്യം എന്നിവ കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങളില്‍ ഉള്‍പ്പെടും. 18 ബിരുദ പ്രോഗ്രാമുകളും 15 ബിരുദാന്തര ബിരുദ പ്രോഗ്രാമുകളും 10 ഗവേഷണ വിഭാഗവും സെന്റ് തോമസിനെ ഇതര കോളജുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. 136 അദ്ധ്യാപകരും 47അനദ്ധ്യാപകരും 2500 ഓളം വിദ്യാര്‍ത്ഥികളും ഇപ്പോഴത്തെ ക്യാമ്പസില്‍ ഉണ്ട്.കലാ-കായിക രംഗത്തും പഠനരംഗത്തും സര്‍വ്വകലാശാലാ റാങ്കിംഗില്‍ മികച്ചുനില്‍ക്കാന്‍ നാളിതുവരെ സെന്റ് തോമസിന് സാധിച്ചിട്ടുണ്ട്. ഒരോ അക്കാദമിക വര്‍ഷവും ബിരുദ-ബിരുദാന്തനര പരീക്ഷകളില്‍ മികച്ച റാങ്കുകള്‍ കരസ്ഥമാക്കാന്‍ സെന്റ് തോമസിന് കഴിയുന്നു. 1950 മുതല്‍ സെന്റ് തോമസില്‍ നിന്നും പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍, എല്ലാ രംഗത്തും മികച്ചരീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.പാലാ രൂപതയുടെ പ്രഥമ മെത്രാനായിരുന്ന  മാര്‍ സെബാസ്റ്റ്യന്‍ വയലിലിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമായാണ് 1950ല്‍ സെന്റ് തോമസ് കോളേജ് സ്ഥാപിതമാകുന്നത്. 1981 മുതല്‍ 2004 വരെ രൂപതയുടെ ദ്വിതീയ മെത്രാനായിരുന്ന മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ ആയിരുന്നു പിന്നീട് കോളേജിനെ നയിച്ചത്. 2004 മുതല്‍ മാര്‍ജോസഫ് കല്ലറങ്ങാട്ടിന്റെ രക്ഷാധികാരിത്വത്തിലാണ് കോളേജിന്റെപ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്. മോണ്‍. ഫിലിപ്പ് ഞരളക്കാട്ട്, മോണ്‍.ഈനാസ് ഒറ്റത്തെങ്ങുങ്കല്‍ ഷംഷാബാദ് രൂപതയുടെ അഡ്മിനിസ്‌ട്രേറ്റര്‍

മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, രൂപതയുടെ സഹായ മെത്രാനായിരുന്നമാര്‍ ജേക്കബ് മുരിക്കന്‍, യശ്ശശരീരരായ മോണ്‍ ഇമ്മാനുവേല്‍ മേച്ചേരിക്കുന്നേല്‍,മോണ്‍ ഫിലിപ്പ് വാലിയില്‍, മോണ്‍. കുര്യന്‍ വഞ്ചിപ്പുരയ്ക്കല്‍, മോണ്‍.ജോസഫ് മറ്റം തുടങ്ങിയ പ്രഗല്ഭമതികളുടെ നേതൃത്വം കോളേജിനെ

സംബന്ധിച്ചിടത്തോളം ഉയര്‍ച്ചയുടെ നാളുകളായിരുന്നു. കാലാകാലങ്ങളായി കോളേജിനെ നയിച്ച പ്രിന്‍സിപ്പല്‍മാര്‍, വൈസ് പ്രിന്‍സിപ്പല്‍മാര്‍,ബര്‍സാര്‍മാര്‍ മുതലായവരുടെ നിസ്തുലമായ സേവനത്തിന്റെ ഫലമാണ് ഇന്ന് പാലായുടെ പ്രകാശഗോപുരമായി വര്‍ത്തിക്കുന്ന സെന്റ്

തോമസ് എന്ന കലാലയം.കോളജിന്റെ മാനേജരും പാലാ രൂപതയുടെ മുഖ്യവികാരി ജനറാളുമായ മോണ്‍ ജോസഫ് തടത്തില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ രൂപതാ

ദ്ധ്യക്ഷനും കോളജിന്റെ രക്ഷാധികാരിയുമായ മാര്‍ ജോസഫ് കല്ലറ

ങ്ങാട്ടാണ് പാലാ സെന്റ് തോമസ് കോളേജിന് യു.ജി.സി. യില്‍ നിന്ന്

സ്വയംഭരണ പദവി ലഭിച്ച വിവരം ഔദ്യോഗികമായി അറിയിച്ചത്.

പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. ജയിംസ് ജോണ്‍ മംഗലത്ത്, വൈസ് പ്രിന്‍സി

പ്പല്‍മാരായ പ്രൊഫ. ഡോ. ഡേവിസ് സേവ്യര്‍, റവ. ഡോ. സാല്‍വിന്‍ കാപ്പിലി

പ്പറമ്പില്‍, ബര്‍സാര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, കോളേജ് ഡവല

പ്‌മെന്റ് ഓഫീസര്‍ പ്രൊഫ. ഡോ. സണ്ണി കുര്യാക്കോസ്, ഐ.ക്യു.എ.സി.

കോര്‍ഡിനേറ്റര്‍ ഡോ. തോമസ് വി. മാത്യു, നോഡല്‍ ഓഫീസര്‍ ഡോ.

റ്റെജില്‍ തോമസ്, സ്റ്റാഫ് സെക്രട്ടറി ഡോ. ലിബിന്‍ കുര്യാക്കോസ് എന്നിവര്‍

സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു. കോളജിലെ അദ്ധ്യാപകരുടെയും

അനദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സമക്ഷത്തിലാണ് ബിഷപ്പ്

മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഓട്ടോണമസ് പദവിയുടെ ഔദ്യോഗിക

പ്രഖ്യാപനംനിര്‍വ്വഹിച്ചത്.