പാലാ : അൽഫോൻസാ കോളേജിന്റെ പ്രവേശന കവാടവും വിശുദ്ധ അൽഫോൻസാമ്മയുടെ തിരുസ്വരൂപവും വിദ്യാർഥിനികൾക്ക് സമർപ്പിച്ചു വജ്ര ജൂബിലി ആഘോഷിക്കുന്ന പല അൽഫോൻസാ കോളേജിന്റെ പ്രവേശന കവാടത്തിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെ തിരുസ്വരൂപത്തിന്റെയും വെഞ്ചിരിപ്പ് കോളേജ് രക്ഷാധികാരി മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു.
കോളേജ് മാനേജർ മോൺ. ജോസഫ് തടത്തിൽ, പ്രിൻസിപ്പൽ ഫാദർ ഷാജി ജോൺ, കോളേജ് ബർസാർ കുര്യാക്കോസ് വെള്ളച്ചാലിൽ, വൈസ് പ്രിൻസിപ്പൽസ് ഡോ മഞ്ജു എലിസബത്ത് കുരുവിള, ഡോ മിനിമോൾ മാത്യു എന്നിവർ പ്രസംഗിച്ചു

