Breaking News

header ads

യു.ഡി.എഫ് പാലായില്‍ ആഹ്‌ളാദ പ്രകടനം നടത്തി - മധുരം വിതരണം ചെയ്തു.


പാലാ: കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി  അഡ്വ.കെ. ഫ്രാന്‍സിസ് ജോര്‍ജിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച യു.ഡി.എഫ് പ്രവര്‍ത്തകര്‍ പാലാ നഗരത്തില്‍ പ്രകടനം നടത്തി. പാലാ ആശുപത്രി ജംഗ്ഷനില്‍  മാണി സി കാപ്പന്‍ എം.എല്‍.എ.യുടെ സഹധര്‍മ്മിണി ആലീസ് മാണി സി കാപ്പന്‍ ലഡു മധുരം നല്‍കി കൊണ്ടാണ് യുഡിഎഫ് ആഹ്ലാദപ്രകടനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.  യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു. എന്‍.സുരേഷ്, കണ്‍വീനര്‍ ജോര്‍ജ് പുളിങ്കാട്, തങ്കച്ചന്‍ മുളങ്കുന്നം, തോമസ് ഉഴുന്നാലി, രാജന്‍ കൊല്ലംപറമ്പില്‍, സന്തോഷ് മണര്‍കാട്ട്, എം.പി കൃഷ്ണന്‍ നായര്‍, ചൈത്രം ശ്രീകുമാര്‍, വി.ജി. വിജയകുമാര്‍, തോമസ് ആര്‍.വി ജോസ്, സന്തോഷ് കാവുകാട്ട്, സാബു അവുസേപ്പറമ്പില്‍, കെ.ഗോപി, തങ്കച്ചന്‍ മണ്ണുശ്ശേരി, പയസ് മാണി, തോമസുകുട്ടി നെച്ചിക്കാട്ട്, അനസ് കണ്ടത്തില്‍, മൈക്കിള്‍ പുല്ലുമാക്കല്‍, ബിജോയി എബ്രഹാം, ബിബിന്‍രാജ്, പ്രിന്‍സ് വി.സി., മത്തച്ചന്‍ പുതിയിടത്തുചാലില്‍, സാബു അബ്രഹാം, ഷോജി ഗോപി, ബെന്നി കുളക്കാട്ടോലി, ബെന്നി താന്നിക്കല്‍, നിതിന്‍ സി. വടക്കന്‍, രാഹുല്‍ പി.എന്‍.ആര്‍, അര്‍ജുന്‍ സാബു, ഷിബു പൂവേലി, ലിസിക്കുട്ടി മാത്യു, ആനി ബിജോയി, മായ രാഹുല്‍, ഷൈല ബാബു, സജി ഓലിക്കല്‍, ജിമ്മി വാഴംപ്ലാക്കല്‍, പ്രശാന്ത് വള്ളിച്ചിറ, ആര്യ സബിന്‍, ഷിജി ഇലവുംമൂട്ടില്‍, ജോസ് വേരനാനി, ഹരിദാസ് അടമത്തറ, ലീലാമ്മ ഇലവുംകുന്നേല്‍, തോമാച്ചന്‍ പുളിന്താനം തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നേതാക്കളുടെ സാന്നിധ്യത്തില്‍ പ്രവര്‍ത്തകര്‍ പ്രകടനമായി ടൗണിലേക്ക് നീങ്ങി.  മഹാറാണി ജംഗ്ഷന്‍ ചുറ്റി പല നഗരസഭ കോമ്പൗണ്ടിലാണ് പ്രകടനം അവസാനിച്ചത്.